India

ടുജി സ്‌പെക്ട്രം വിധി: സത്യം വിജയിച്ചെന്ന് പി ചിദംബരം, തനിക്ക് എതിരെ ഗൂഡാലോചന നടന്നതായി കനിമൊഴി

ടുജി സ്‌പെക്ട്രം അഴിമതിക്കേസില്‍ എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കിയ കോടതി വിധി സത്യത്തിന്റെ വിജയമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: യുപിഎ സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ ടുജി സ്‌പെക്ട്രം അഴിമതിക്കേസില്‍ എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കിയ കോടതി വിധി സത്യത്തിന്റെ വിജയമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. ടുജി സ്‌പെക്ട്രം വിതരണത്തില്‍ വന്‍ ക്രമക്കേട് നടന്നുവെന്ന ആരോപണത്തില്‍ സര്‍ക്കാരിനും ഇതില്‍ വലിയ പങ്കുണ്ടെന്നായിരുന്നു ആക്ഷേപം. ഇത് തെറ്റാണെന്ന് കോടതി വിധിയിലുടെ തെളിഞ്ഞതായി പി ചിദംബരം മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രതിസന്ധി ഘട്ടത്തിലും തന്നെ പിന്തുണച്ച എല്ലാവരോടും നന്ദി പറഞ്ഞ ഡിഎംകെ നേതാവ് കനിമൊഴി കേസിന്റെ തുടക്കം മുതല്‍ ഗൂഡാലോചന നടന്നതായി ആരോപിച്ചു.

യുപിഎ സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ ടുജി സ്‌പെക്ട്രം അഴിമതിക്കേസില്‍ എ രാജ അടക്കം എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു. കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടികാണിച്ചായിരുന്നു ഡല്‍ഹി പട്യാല കോടതിയുടെ വിധി.  ഡല്‍ഹി സിബിഐ പ്രത്യേത കോടതി  ജഡ്ജി ഒ.പി. സൈയ്‌നിയാണ് വിധി  പ്രഖ്യാപിച്ചത്. ഒറ്റവരി വിധി പ്രസ്താവമാണ് കോടതി നടത്തിയത്. മുന്‍ യുപിഎ സര്‍ക്കാരിലെ വാര്‍ത്താവിതരണമന്ത്രി എ. രാജ, ഡിഎംകെ അധ്യക്ഷന്‍ എം. കരുണാനിധിയുടെ ഭാര്യ ദയാലുഅമ്മാള്‍, മകള്‍ കനിമൊഴി അടക്കം കേസില്‍ 14 പ്രതികളാണ് ഉണ്ടായിരുന്നത്. റിലയന്‍സ് അടക്കം ടെലികോം കമ്പനികളും കമ്പനി ഉദ്യോഗസ്ഥരും പ്രതിപ്പട്ടികയിലുണ്ടായിരുന്നു . വിധിക്കെതിരെ സിബിഐ ഹൈക്കോടതിയെ സമീപിക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

'ഡെലുലുവിന്റെ കാമുകന്‍ നിവിന്‍ ആണെന്ന് പറയുന്നത് മണ്ടന്മാര്‍, അത് ഇവരില്‍ ഒരാള്‍'; ചൂടുപിടിച്ച് ചര്‍ച്ച; ഇവരിത് ചിരിപ്പിച്ച് കൊല്ലും!

എയിംസും ഇല്ല, അതിവേഗ റെയിലും ഇല്ല, കേരളത്തിന് കടുത്ത അവഗണന; വിവേചനമെന്ന് പി രാജീവ്

കാന്താരി മുതൽ കശ്മീരി വരെ; അറിയാം ഇന്ത്യയിലെ മുളക് വൈവിധ്യങ്ങൾ

'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'

SCROLL FOR NEXT