അമൃത്സര്‍; അമൃത്സറില്‍ ദസറ ആഘോഷത്തിനിടെ നൂറുകണക്കിന് പേര്‍ക്കിടയിലേക്ക് ട്രെയ്ന്‍ ഇടിച്ചു കയറി മരിച്ചവരുടെ എണ്ണം 61 ആയി. നിരവധി പേര്‍ക്ക് പരുക്കറ്റു. ആഘോഷത്തിന്റെ ഭാഗമായി രാവണനെ കത്തിക്കുന്നതു ശരിക്ക് കാണാനായി ട്രാക്കിലേക്ക് ആളുകള്‍ കയറിനില്‍ക്കുകയായിരുന്നു. പടക്കം പൊട്ടിക്കുന്നതിനിടെ ട്രെയിനിന്റെ ശബ്ദം കേള്‍ക്കാതിരുന്നതാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയത്.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും പരുക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നല്‍കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. മരിച്ചലവരുടെ ആശ്രിതര്‍ക്ക് അഞ്ച് ലക്ഷം രൂപ നല്‍കുമെന്ന് പഞ്ചാബ് സര്‍ക്കാര്‍ അറിയിച്ചു. അമൃത്‌സറിനടുത്ത് ജോധ ഫടക് മേഖലയില്‍ ചൗര ബസാറിലാണ് അപകടമുണ്ടായത്. വൈകീട്ട് 7 മണിക്ക് പഠാന്‍കോട്ടില്‍ നിന്ന് അമൃത്‌സറിലേയ്ക്ക് വരികയായിരുന്ന ജലന്തര്‍ എക്‌സ്പ്രസാണ് അപകടത്തിന് കാരണമായത്.
സംഭവത്തില്‍ വിശദീകരണവുമായി ട്രെയ്‌നിന്റെ ലോക്കോപൈലറ്റ് രംഗത്തെത്തി. അപകടം ഉണ്ടായതിന് തൊട്ടുടത്ത നിമിഷം അടുത്ത റെയില്‍വെ സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ മാസ്റ്ററെ വിവരം അറിയിച്ചിരുന്നതായി ലോക്കോപൈലറ്റ് വ്യക്തമാക്കി.
ആഘോഷത്തിന്റെ ഭാഗമായി രാവണ രൂപം കത്തിക്കുകയും പടക്കം പൊട്ടുകയും ചെയ്തപ്പോള്‍ ആളുകള്‍ ട്രാക്കിലേയ്ക്ക് കയറി നിന്നു. ഇതിനിടെയാണ് ട്രെയിന്‍ പാഞ്ഞെത്തിയത്. പടക്കം പൊട്ടുന്ന ശബ്ദം കാരണം ആളുകള്‍ ട്രെയിനിന്റെ വരവറിഞ്ഞില്ല. ട്രെയിന്‍ ഹോണടിക്കുകയോ, സംഭവസ്ഥലത്തെ ലെവല്‍ക്രോസ് അടക്കുകയോ ചെയ്തില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. സുരക്ഷാവീഴ്ച്ച ആരോപിച്ച് നാട്ടുകാര്‍ ദുരന്തസ്ഥലത്ത് പ്രതിഷേധിച്ചു. പഞ്ചാബ് മന്ത്രി നവേജ്യോത് സിങ് സിദ്ദുവിന്റെ ഭാര്യ നവ്‌ജോത് കൗര്‍ സിദ്ദുവാണ് പരിപാടിയില്‍ മുഖ്യാതിഥിയായി എത്തിയത്.
സംഭവസമയം 700 പേരാണ് അവിടെയുണ്ടായത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് പൊലീസ് പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates