India

ട്രെയിൻ സർവീസ് ജൂൺ ഒന്ന് മുതൽ; മാർ​ഗ നിർദ്ദേശങ്ങൾ ഇങ്ങനെ

ട്രെയിൻ സർവീസ് ജൂൺ ഒന്ന് മുതൽ; മാർ​ഗ നിർദ്ദേശങ്ങൾ ഇങ്ങനെ

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് ട്രെയിൻ സർവീസുകൾ ജൂൺ ഒന്ന് മുതൽ ആരംഭിക്കും. യാത്രക്കാര്‍ പാലിക്കേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ കേന്ദ്രം പുറത്തിറക്കി. 

* സാധാരണ രീതിയിലുള്ള ടിക്കറ്റ് നിരക്കാണ് ഈടാക്കുക.

* ട്രെയിനില്‍ റിസര്‍വ് ചെയ്യാത്ത കോച്ചുകള്‍ ഉണ്ടാവില്ല.

* ശ്രമിക് ട്രെയിന്‍ സര്‍വീസ് തുടരും.

* റെയില്‍വേ പ്രഖ്യാപിച്ച ട്രെയിനുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. മെയില്‍, എക്‌സ്പ്രസ്, പാസഞ്ചര്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല.

* സ്റ്റേഷനുകളില്‍ എന്‍ട്രി-എക്‌സിറ്റ് പോയിന്റുകള്‍ വെവ്വേറെ സജ്ജീകരിക്കണം. 

* സാമൂഹിക അകലം. ശുചീകരണം, തുടങ്ങിയ സുരക്ഷാ മുന്‍കരുതലുകള്‍ ഉറപ്പാക്കണം.

റെയില്‍വേ ടിക്കറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് സ്റ്റേഷനിലേക്കും പുറത്തേക്കുമുള്ള വാഹനങ്ങള്‍ അനുവദിക്കുക. 

ടിക്കറ്റുകള്‍ ഓണ്‍ലൈനായോ ടിക്കറ്റ് കൗണ്ടറുകളില്‍ നിന്നോ ബുക്ക് ചെയ്യാം. 

30 ദിവസം മാത്രമാണ് അഡ്വാന്‍സ് ടിക്കറ്റ് ബുക്കിങ് പരിധി.

വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകള്‍ക്ക് യാത്ര അനുവദിക്കില്ല.

അണ്‍റിസര്‍വ്ഡ് ടിക്കറ്റുകള്‍, ഓണ്‍ബോര്‍ഡ് ടിക്കറ്റുകള്‍ എന്നിവ നല്‍കില്ല.

തത്കാല്‍, പ്രീമിയം തത്കാല്‍ അനുവദിക്കില്ല.

എല്ലാ യാത്രക്കാരേയും യാത്ര തുടങ്ങുന്നതിന് മുന്‍പ് തെര്‍മല്‍ സ്‌ക്രീനിങ് നടത്തണം.

യാത്രക്കാര്‍ സ്റ്റേനില്‍ 90 മിനുട്ട് മുന്‍പെങ്കിലും എത്തണം.

കണ്‍ഫോം ടിക്കറ്റ് ഉപയോഗിച്ചുള്ള യാത്ര മാത്രമേ അനുവദിക്കുകയുള്ളൂ.

എല്ലാ യാത്രക്കാരും മാസ്‌ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം. 

ലക്ഷണങ്ങളുള്ളവരെ യാത്രയ്ക്ക് അനുവദിക്കില്ല. 

എല്ലാ ട്രെയിനുള്ളില്‍ കാറ്ററിങ് സര്‍വീസ് ഇല്ല. ചില ട്രെയിനില്‍ മിതമായ ഭക്ഷണങ്ങള്‍ വില്‍ക്കും.

ട്രെയിനുള്ളില്‍ ബ്ലാങ്കറ്റുകള്‍, കര്‍ട്ടെയിന്‍സ് എന്നിവ നല്‍കില്ല. ഇവ യാത്രക്കാര്‍ സ്വന്തമായി കൊണ്ടുവരുന്നത് അഭികാമ്യം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!