India

ഡല്‍ഹി ആരോഗ്യമന്ത്രിക്ക് കോവിഡ്

ഡല്‍ഹി ആരോഗ്യമന്ത്രിയും എഎപി നേതാവുമായി സത്യേന്ദര്‍ ജെയിനിന് കോവിഡ് സ്ഥിരീകരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹി ആരോഗ്യമന്ത്രിയും എഎപി നേതാവുമായി സത്യേന്ദര്‍ ജെയിനിന് കോവിഡ് സ്ഥിരീകരിച്ചു. രണ്ടാമത്തെ പരിശോധനാ ഫലമാണ് പോസറ്റീവായത്‌. 

ചൊവ്വാഴ്ചയാണ് കടുത്ത പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആരോഗ്യമന്ത്രിയെ രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യ കോവിഡ് ടെസ്റ്റില്‍ നെഗറ്റീവായിരുന്നു ഫലം.  രോഗം സ്ഥീരികരിച്ചതോടെ കേന്ദ്ര ആഭ്യന്തരമന്ത്രിയുള്‍പ്പടെയുള്ളവര്‍ ക്വാറന്റീനില്‍ പോകേണ്ടി വരും. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഞായറാഴ്ച ചേര്‍ന്ന യോഗത്തില്‍ അമിത് ഷായും ഡല്‍ഹിയിലെ മറ്റു മന്ത്രിമാരും ഐഎഎസ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തിരുന്നു.  

മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ഉപദേശകയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഉപദേശകയായ അഭിനന്ദിത ദയാല്‍ മാത്തൂറിനാണ് കൊറോണ വൈറസ് പരിശോധനയില്‍ പോസിറ്റീവാണെന്ന് തെളിഞ്ഞത്.

അഭിനന്ദിതയെക്കൂടാതെ എഎപിയുലെ രണ്ട് മുതിര്‍ന്ന നേതാക്കള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എഎപിയിലെ മുതിര്‍ന്ന നേതാവും എംഎല്‍എയുമായ അതിഷി, പാര്‍ട്ടി വക്താവ് അക്ഷയ് മറാത്തെ എന്നിവര്‍ക്കാണ് കോവിഡ് പോസിറ്റീവാണെന്ന് തെളിഞ്ഞത്.കല്‍ക്കാജി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് അതിഷി. വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയാണ് അതിഷി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുതിച്ചുയർന്ന് ജിഎസ്എൽവി എഫ്- 18; 'നാവിക്' പരമ്പരയിലെ 'എൻവിഎസ്- 03' ഭ്രമണപഥത്തിൽ

കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ഇന്നത്തെ ഒപി സേവനങ്ങൾ: വിഭാഗങ്ങളും സമയക്രമവും അറിയാം

ന്യൂനമര്‍ദ്ദം: നാളെ മുതല്‍ മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 31| പ്രണയ ബന്ധത്തിൽ പരസ്പര വിശ്വാസം വർധിക്കും

കെഎസ്‌യു സ്ഥാപകനേതാവും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ അഡ്വ. കെ ഡി ദേവസ്യ അന്തരിച്ചു