India

ഡല്‍ഹി ബിജെപി അധ്യക്ഷന്‍ അദേഷ് ഗുപ്തയ്ക്ക് കോവിഡ്

ഡല്‍ഹി ബിജെപി സംസ്ഥാന പ്രസിഡന്റ് അദേഷ് കുമാര്‍ ഗുപ്തയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹി ബിജെപി സംസ്ഥാന പ്രസിഡന്റ് അദേഷ് കുമാര്‍ ഗുപ്തയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ഉടന്‍ തന്നെ കോവിഡ് പരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞയാഴ്ച ചെറിയ പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോവിഡ് പരിശോധന നടത്തിയിരുന്നെങ്കിലും അന്ന് ഫലം നെഗറ്റീവായിരുന്നു. പിന്നീട് ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വീണ്ടും നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞയാഴ്ച  നിരിക്ഷണത്തിലായിരുന്നെങ്കിലും താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ഉടന്‍തന്നെ കോവിഡ് പരിശോധന നടത്തണമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 

കഴിഞ്ഞദിവസം ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതുവരെ ഏഴ് എംഎല്‍എമാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.രാജേഷ് ഗുപ്ത, റിതുരാജ് ഗോവിന്ദ്, വീരേന്ദര്‍ സിങ്, അജയ് മെഹബാര്‍, സുരേന്ദര്‍ കുമാര്‍, ഗിരീഷ് സോണി, വിശ്വേഷ് രവി, പ്രമീള ധീരജ് എന്നിവരാണ് രോഗം സ്ഥിരീകരിച്ച എംഎല്‍എമാര്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

അധികം മെനക്കെടാതെ കുടവയറു കുറയ്ക്കാൻ ഇ‍ഞ്ചി കൊണ്ടൊരു സിംപിൾ മാജിക്

കൺട്രോൾ ഇല്ലാതെ അച്ചാറു കഴിച്ചാൽ, നെഞ്ചെരിച്ചിൽ മുതൽ കാൻസർ വരെ സാധ്യത

'രണ്ടു പേരും കോംപ്ലിമെൻ്റ് ആയോ'; ഹരീഷ് കണാരന്റെ തോളിൽ കയ്യിട്ട് ബാദുഷ, കമന്റുമായി ആരാധകർ

ടാറ്റ ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; മാസ്റ്റർ ഡിഗ്രി യോഗ്യത, 75,000 രൂപ മാസം ശമ്പളം, അവസാന തീയതി മെയ് 07

SCROLL FOR NEXT