India

ഡല്‍ഹിയിലേക്കുള്ള  ട്രെയിന്‍ പാളം തെറ്റി; അഞ്ച് പേര്‍ക്ക് പരിക്ക്

ട്രെയ്‌നിന്റെ പത്ത് കോച്ചുകളാണ് പാളം തെറ്റിയത്

സമകാലിക മലയാളം ഡെസ്ക്

കാണ്‍പൂര്‍; ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ഹൗറ- ന്യൂഡല്‍ഹി പൂര്‍വ എക്‌സ്പ്രസ് ട്രെയിന്‍ പാളം തെറ്റി. ട്രെയ്‌നിന്റെ പത്ത് കോച്ചുകളാണ് പാളം തെറ്റിയത്. അപകടത്തില്‍ നാല് പേര്‍ക്ക് അപകടം പറ്റിയതായാണ് വിവരം. ശനിയാഴ്ച പുലര്‍ച്ചെ ഒന്നിനായിരുന്നു അപകടം. 

പ്രയാഗ് രാജില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരികയായിരുന്നു ട്രെയ്ന്‍ കാണ്‍പൂരിലെ രൂമ ഗ്രാമത്തിന് സമീപമാണ് പാളം തെറ്റിയത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. പൊലീസിന്റെ നേതൃത്വത്തിലാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഇതുവരെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ട്രെയ്‌നിലെ യാത്രക്കാരെ അടുത്തുള്ള റെയില്‍വേ സ്റ്റേഷനില്‍ എത്തിക്കാനായി  പ്രത്യേക ബസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കാന്‍പൂരില്‍ നിന്നു ഡല്‍ഹിയിലേക്കുള്ള യാത്രക്കാര്‍ക്കായി ട്രെയിന്‍ ഏര്‍പ്പെടുത്തുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. അപകടത്തെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം താറുമാറായി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT