പ്രതീകാത്മക ചിത്രം 
India

ഡല്‍ഹിയില്‍ സാമൂഹ്യ വ്യാപനം സംഭവിച്ചു, പ്രഖ്യാപിക്കേണ്ടത് കേന്ദ്രമെന്ന് ആരോഗ്യമന്ത്രി

ഡല്‍ഹിയില്‍ സാമൂഹ്യ വ്യാപനം സംഭവിച്ചു, പ്രഖ്യാപിക്കേണ്ടത് കേന്ദ്രമെന്ന് ആരോഗ്യമന്ത്രി

Author : സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് സാമൂഹ്യ വ്യാപനം സംഭവിച്ചതായി എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരാണ് പ്രഖ്യാപനം നടത്തേണ്ടതെന്നും സംസ്ഥാന ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിന്‍. സംസ്ഥാനത്തിന് ഇത്തരത്തില്‍ പ്രഖ്യാപനം നടത്താനാവില്ലെന്ന് ജയിന്‍ പറഞ്ഞു.

സാമൂഹ്യ വ്യാപനം സംഭവിച്ചതായാണ് ഡോ. ഗുലേറിയ പറയുന്നത്. കേന്ദ്രം അത് അംഗീകരിച്ചിട്ടില്ല. സാമൂഹ്യ വ്യാപനം എന്നത് ഒരു സാങ്കേതിക പദമാണ്. അതിന്റെ നിര്‍വചനം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുന്നുണ്ടോ എന്നതു പ്രധാനമാണ്. പകര്‍ച്ച വ്യാധികളെക്കുറിച്ചുള്ള പഠനത്തില്‍ നാലു ഘട്ടത്തിലുള്ള വ്യാപനമാണുള്ളത്. സാമൂഹ്യ വ്യാപനം അതില്‍ മൂന്നാമത്തേതാണ്.

എവിടെനിന്നാണ് രോഗം ബാധിച്ചത് എന്ന ആളുകള്‍ക്ക് അറിയാത്ത അവസ്ഥയിലാണ് സാമൂഹ്യ വ്യാപനം സംഭവിച്ചതായി പറയുന്നത്. ഇപ്പോള്‍ ഡല്‍ഹിയിലെ പകുതിയോളം കേസുകളും അങ്ങനെയാണ്- അദ്ദേഹം പറഞ്ഞു.

ഡല്‍ഹി ആശുപത്രികള്‍ ഡല്‍ഹിക്കാര്‍ക്കു മാത്രമായി നിജപ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനം ലഫ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ അട്ടിമറിക്കുകയാണെന്ന് ആരോഗ്യമന്ത്രി ആരോപിച്ചു. ഡല്‍ഹിക്കാര്‍ എവിടെ ചികിത്സ തേടും എന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്. വിദേശത്തുനിന്ന് രാജ്യത്തേക്കുള്ള വിമാനങ്ങളില്‍ നല്ലൊരു പങ്കും ഡല്‍ഹിയിലാണ് വരുന്നതെന്ന് ജയിന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21