India

ഡാന്‍സ് ഇന്ത്യ ഡാന്‍സ് താരത്തിനെതിരെ ലൈംഗികാരോപണം; താരം പീഡിപ്പിച്ചെന്ന പരാതിയുമായി നര്‍ത്തകി 

 ഡാന്‍സ് ഇന്ത്യ ഡാന്‍സ് ജേതാവും നര്‍ത്തകനുമായ സല്‍മാന്‍ യൂസഫ് ഖാനെതിരെ പീഡന പരാതി

Author : സമകാലിക മലയാളം ഡെസ്ക്

പ്രമുഖ റിയാലിറ്റി ഷോയായ ഡാന്‍സ് ഇന്ത്യ ഡാന്‍സ് ജേതാവും നര്‍ത്തകനുമായ സല്‍മാന്‍ യൂസഫ് ഖാനെതിരെ പീഡന പരാതി. നര്‍ത്തകിയായ യുവതിയാണ് സല്‍മാനും സഹോദരനുമെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ഇരുവരും രണ്ട് തവണ തന്നോട് മോശമായി പെരുമാറിയെന്നും ലണ്ടന്‍ ഷോയ്ക്കിടെയാണ് ഇത്തരത്തിലൊരു അവസ്ഥ നേരിടേണ്ടിവന്നതെന്നും യുവതി പരാതിയില്‍ പറയുന്നു. 

കഴിഞ്ഞ വര്‍ഷം ഒഗസ്റ്റിലായിരുന്നു പരാതിക്കാസ്പദമായ സംഭവം. ദുബായിയില്‍ നൃത്തം ചെയ്യാന്‍ അവസരം നല്‍കികൊണ്ടാണ് സല്‍മാന്‍ ആദ്യമായി തന്നെ പരിചയപ്പെട്ടതെന്നും യുവതി പറഞ്ഞു. 

പരിപാടിക്കായി ദുബായിയില്‍ എത്തിയ ദിവസം വിമാനത്താവളത്തില്‍ വച്ച് സല്‍മാന്‍ അയാളുടെ സഹോദരന് തന്നെ പരിചയപ്പെടുത്തി. കാറില്‍ യാത്രചെയ്യുന്നതിനിടെ ഇരുവരും തന്നെ തെറ്റായ രീതിയില്‍ സപര്‍ശിച്ചെന്ന് യുവതി പരാതിയില്‍ പറയുന്നു. ഈ സംഭവത്തിന് ശേഷം സല്‍മാനും സംഘവും തന്നെ ഭീഷണിപ്പെടുത്താന്‍ തുടങ്ങിയെന്നും പരിപാടിയില്‍ പങ്കെടുപ്പിക്കാതെ തന്നെയും സംഘത്തെയും തിരിച്ചയയ്ക്കുകയായിരുന്നെന്നും യുവതി പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

ദുബൈയില്‍ എത്തിയാല്‍ ഉറപ്പായും അറിഞ്ഞിരിക്കേണ്ട എട്ട് നമ്പറുകള്‍, എങ്ങനെ കണ്ടെത്താം

ഇന്ത്യ മൊത്തം വല വിരിച്ച് 'സ്പൈഡർമാൻ'! 100 കോടിയും കടന്ന് കുതിപ്പ്; ബോക്സ് ഓഫീസ് കളക്ഷൻ അറിയാം

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ