India

ഡ്യൂട്ടിക്കിടയില്‍ മൊബൈല്‍ ഉപയോഗിച്ചതിന് ശാസിച്ചു; മേജറിനെ ജവാന്‍ വെടിവെച്ച് കൊലപ്പെടുത്തി

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത്‌ എതിര്‍ത്തതിനെ തുടര്‍ന്ന് പ്രകോപിതനായ ജവാന്‍ അഞ്ച് തവണയാണ് മേജറിന് നേര്‍ക്ക് നിറയൊഴിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ജമ്മു: ജോലിക്കിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് ശാസിച്ചതിന്റെ പേരില്‍ ജമ്മുകശ്മീരിലെ ഉറി മേഖലയില്‍ ജവാന്‍ മേജറിനെ വെടിവെച്ച് കൊലപ്പെടുത്തി. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത്‌ എതിര്‍ത്തതിനെ തുടര്‍ന്ന് പ്രകോപിതനായ ജവാന്‍ അഞ്ച് തവണയാണ് മേജറിന് നേര്‍ക്ക് നിറയൊഴിച്ചത്. 

മേജര്‍ ശിഖര്‍ താപ്പയാണ് കൊല്ലപ്പെട്ടത്. ജോലിക്കിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത് ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുമെന്ന് പറഞ്ഞ് മേജര്‍ ജവാനെ ഭീഷണിപ്പെടുത്തിയിരുന്നു. മേജറിന് നേരെ വെടിയുതിര്‍ത്ത ജവാനെ കുറിച്ചുള്ള വിവരങ്ങള്‍ സൈന്യം പുറത്തുവിട്ടിട്ടില്ല. 

ജവാനില്‍ നിന്നും മേജര്‍ മൈബൈല്‍ പിടിച്ചുവാങ്ങാന്‍ ശ്രമിക്കുകയായിരുന്നു. പിടിവലിക്ക് ഇടയില്‍ ഫോണ്‍ താഴേ വീണ് പൊട്ടി. ഇതിനെ തുടര്‍ന്ന് വാക്ക് തര്‍ക്കം ഉണ്ടാവുകയും, കൈവശമുണ്ടായിരുന്ന എകെ-47 തോക്ക് ഉപയോഗിച്ച് വെടിവയ്ക്കുകയുമായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓണച്ചെലവുകൾക്കായി സർക്കാർ 2,200 കോടി രൂപ കൂടി കടമെടുക്കുന്നു

ഇനി നാട്ടിലേക്ക് വേഗത്തില്‍ പണം അയക്കാം; ഖത്തറില്‍നിന്ന് യുപിഐ വഴി അതിവേഗം പണമയക്കാം

2029ലെ ഭരണം പിടിക്കാന്‍ പുതിയ ടീമുമായി ബിജെപി; ഓണക്കാലത്ത് 2200 കോടി കടമെടുക്കാന്‍ കേരള സര്‍ക്കാര്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

യുഡിഎഫ് സര്‍ക്കാരില്‍ തെറിക്കുന്ന ആദ്യ 'വിക്കറ്റ്' പ്രവചനവുമായി കെടി ജലീല്‍

ഇനി കപില്‍ ദേവിനൊപ്പം; ടെസ്റ്റ് ക്രിക്കറ്റില്‍ അപൂര്‍വ്വ നേട്ടവുമായി രവീന്ദ്ര ജഡേജ