India

ഡൽഹി കലാപം; കേസുകൾ അന്വേഷിക്കാൻ രണ്ട് പ്രത്യേക സംഘങ്ങൾ; എഫ്ഐആറുകൾ കൈമാറും

ഡൽഹി ക്രൈംബ്രാഞ്ചിന് കീഴിലാണ് പ്രത്യേക സംഘത്തെ നിയമിച്ചിരിക്കുന്നത്. ക്രൈം ബ്രാഞ്ച് അഡീഷനൽ കമ്മീഷണർ ബികെ സിങിനാണ് ഇരു സംഘങ്ങളെയും ഏകോപിപ്പിക്കുന്നതിനുള്ള ചുമതല

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: വടക്കു കിഴക്കൻ  ഡൽഹിയിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കുന്നതിനായി രണ്ട് പ്രത്യേക സംഘത്തെ രൂപീകരിച്ചു. ഡിസിപി ജോയ് ടിർക്കി, ഡിസിപി രാജേഷ് ദിയോ എന്നിവരാണ് സംഘത്തിന് നേതൃത്വം നൽകുക. ഡൽഹി ക്രൈംബ്രാഞ്ചിന് കീഴിലാണ് പ്രത്യേക സംഘത്തെ നിയമിച്ചിരിക്കുന്നത്. ക്രൈം ബ്രാഞ്ച് അഡീഷനൽ കമ്മീഷണർ ബികെ സിങിനാണ് ഇരു സംഘങ്ങളെയും ഏകോപിപ്പിക്കുന്നതിനുള്ള ചുമതല. രജിസ്റ്റർ ചെയ്ത 48 എഫ്ഐആറുകൾ അന്വേഷണ സംഘത്തിന് കൈമാറും.

അതിനിടെ വടക്കു കിഴക്കൻ ഡൽഹിയിൽ പടർന്നു പിടിച്ച സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം 34 ആയി. പരുക്കേറ്റ് ഇരുന്നൂറിലധികം പേർ ചികിത്സയിലാണ്. നൂറിലേറെ കുടുംബങ്ങൾ ഭയന്ന് ബന്ധു വീടുകളിൽ താമസിക്കുകയാണ്.  

ഡൽഹിയിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്ന് യുഎൻ അറിയിച്ചു. സുരക്ഷാ ഏജൻസികൾ സംയമനം പാലിക്കണം. സമാധാനപരമായി പ്രതിഷേധിക്കാൻ അവസരം നൽകണമെന്നും യുഎൻ ആവശ്യപ്പെട്ടു. 

കലാപം പൊട്ടിപ്പുറപ്പെട്ട വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ കനത്ത ജാഗ്രത തുടരുകയാണ്. ജന ജീവിതം സാധാരണ നിലയിലെത്താന്‍ ഇനിയും ദിവസങ്ങളെടുക്കും. പല മേഖലകളും ഒറ്റപ്പെട്ട നിലയിലാണ്. ഒഴിഞ്ഞു പോയ നാട്ടുകാര്‍ തിരിച്ചെത്തിയാല്‍ മാത്രമേ നാശ നഷ്ടങ്ങള്‍ കൃത്യമായി കണക്കാക്കാന്‍ കഴിയൂ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

ആ ട്രെയിന്‍ അല്ല ഈ ട്രെയിന്‍, ബജറ്റില്‍ പ്രഖ്യാപിച്ചത് ബുള്ളറ്റ് ട്രെയിന്‍, കേരളത്തിന് ഇല്ലെന്ന് അറിയാമായിരുന്നു: ഇ ശ്രീധരന്‍

നാം അറിയുന്നില്ല, പല്ലുകളെ ദുർബലപ്പെടുത്തുന്ന 5 ശീലങ്ങൾ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

SCROLL FOR NEXT