ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച് ഇന്ന് ഡൽഹിയിൽ കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് മഹാറാലി നടത്തും. റാലിയിൽ പങ്കെടുക്കാന്‍ കേരളത്തിൽനിന്നടക്കം ആയിരക്കണക്കിന് കർഷക, തൊഴിലാളികൾ ഡൽഹിയിൽ എത്തിയിട്ടുണ്ട്. റാലിയിൽ അഞ്ചു ലക്ഷത്തോളം പേര് പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
വിലക്കയറ്റം തടയുക, പൊതുവിതരണം സാര്‍വത്രികമാക്കുക, അവശ്യവസ്തുക്കളുടെ അവധിവ്യാപാരം നിരോധിക്കുക തുടങ്ങി 15 ഇന ആവശ്യം മുന്‍നിര്‍ത്തിയാണ് മസ്ദൂര്‍ കിസാന്‍ സംഘര്‍ഷ് റാലി.
അഖിലേന്ത്യ കിസാൻ സഭ, സിഐടിയു, എഐഎഡബ്ല്യൂ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് റാലി. രാംലീല മൈതാനത്തുനിന്ന് രാവിലെ ആരംഭിക്കുന്ന റാലി 10 മണിയോടെ പാര്‍ലമെന്റ് സ്ട്രീറ്റിലെത്തും. തുടര്‍ന്ന് റാലിയെ വിവിധ സംഘടനകളുടെ നേതാക്കള്‍ അഭിസംബോധന ചെയ്യുമെന്നും സിഎടിയു പ്രസിഡൻറ് കെ. ഹേമലത, ജനറല്‍ സെക്രട്ടറി തപന്‍ സെന്‍, കിസാന്‍സഭ പ്രസിഡൻറ് അശോക് ധാവ്ലെ, ജനറല്‍ സെക്രട്ടറി ഹനൻ മൊല്ല എന്നിവര്‍ ചൊവ്വാഴ്ച ഡൽഹിയിൽ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates