India

തടവിന് ശിക്ഷിക്കപ്പെട്ട ശശികല പുറത്തും വിലസുന്നു; ജയിലിന് പുറത്ത് പോയി തിരികെയെത്തുന്ന സിസിടിവി ദൃശ്യങ്ങള്‍

ഷോപ്പിങ് കഴിഞ്ഞ് മടങ്ങിയെത്തിയത് പോലെ കിറ്റും കയ്യില്‍ പിടിച്ചാണ് ശശികല ജയിലിന് അകത്തേക്ക് പ്രവേശിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു: ജയിലില്‍ തടവില്‍ കഴിയുന്ന ശശികല ജയിലിന് പുറത്തു പോകുന്നതിന്റെ തെളിവായി സിസിടിവി ദൃശ്യങ്ങള്‍. ദി ഹിന്ദു ദിനപത്രമാണ് ബംഗലൂരു ജയിലിന് പുറത്ത് നിന്നും അകത്തേക്ക് പ്രവേശിക്കുന്ന ശശികലയുടെ ദൃശ്യങ്ങള്‍ സഹിതം വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. 

ശശികലയ്‌ക്കൊപ്പം ഇളവരശിയും ജയിലിന് പുറത്ത് നിന്നും അകത്തേക്ക് പ്രവേശിക്കുന്നുണ്ട്. ഷോപ്പിങ് കഴിഞ്ഞ് മടങ്ങിയെത്തിയത് പോലെ കിറ്റും കയ്യില്‍ പിടിച്ചാണ് ശശികല ജയിലിന് അകത്തേക്ക് പ്രവേശിക്കുന്നത്. വനിതാ പൊലീസ് ഉദ്യോഗസ്ഥ ഇവര്‍ക്ക് അകമ്പടിയായി പോകുന്നുമുണ്ട്. ജയിലില്‍ തടവുപുള്ളികള്‍ ധരിക്കേണ്ട വസ്ത്രമല്ല ശശികലയും, ഇളവരശിയും ധരിച്ചിരിക്കുന്നത്.

ജയിലില്‍ ശശികലയ്ക്ക് പ്രത്യേക പരിഗണനകള്‍ ലഭിക്കുന്നുണ്ടെന്ന വിവരം പുറത്തുവിട്ട മുന്‍ ജയില്‍ മേധാവി ഡി.രൂപയാണ് തന്റെ വാദങ്ങളെ സാധൂകരിക്കുന്ന ദൃശ്യങ്ങള്‍ ഉന്നത ഉദ്യോഗസ്ഥന് സമര്‍പ്പിച്ചിരിക്കുന്നത്. തടവിന് ശിക്ഷിക്കപ്പെട്ട ജയിലില്‍ കഴിയുന്ന ശശികലയും, ഇലവരശിയും ജയിലിന് പുറത്തിറങ്ങിയെന്നതിന് തെളിവാണ് ഈ ദൃശ്യങ്ങള്‍. ജയില്‍ അധികൃതരുടെ ഒത്താശയില്ലാതെ അവര്‍ക്കതിന് കഴിയില്ല. 

ശശികലയുടെ ജയിലിലെ സുഖവാസത്തിന്റെ വിവരം പുറത്തുകൊണ്ടുവന്നതിന് പിന്നാലെ രൂപയെ ട്രാഫിക് വകുപ്പിലേക്ക് മാറ്റിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ അഞ്ച് നില കെട്ടിടം തകര്‍ന്ന് അപകടം; മൂന്നുപേര്‍ മരിച്ചു, അഞ്ചുപേരുടെ നില ഗുരുതരം

'ഇതിന്റെ ഉള്ളില്‍ ഇവര്‍ എങ്ങനെ ജീവിക്കും, കണ്ണുപോലും കാണാതെ'; അഫ്ഗാനി ചാദരിയിട്ട് അരുണിമ | VIDEO

സെഞ്ച്വറിയടിച്ച് ഇഷാന്‍ കിഷന്‍ (111*); ദുലീപ് ട്രോഫി ഫൈനലില്‍ ഈസ്റ്റ് സോണ്‍ 400നരികെ

കുതറി ഓടിയ കുതിര ഭീതി പരത്തി; വാഹനങ്ങള്‍ തകര്‍ത്തു, വഴിയാത്രക്കാരന് പരിക്ക്, വിഡിയോ

കാന്തപുരത്തിന്റെ പ്രസ്താവനയിലെ ചാനല്‍ ചര്‍ച്ച; വസ്തുതകള്‍ തെറ്റായി പ്രചരിപ്പിച്ചു, അവതാരകയുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്