ഇത് കത്തും! പൗളിയായി ജ്യോതിർമയി; 'ബാച്ച്‌ലർ പാർട്ടി D'EUX' കാരക്ടർ പോസ്റ്റർ

അടുത്തിടെ ചിത്രത്തിലെ മറ്റു താരങ്ങളുടെയും പോസ്റ്റർ അണിയറപ്രവർത്തകർ‌ പുറത്തുവിട്ടിരുന്നു.
Bachelor Party D'eux
Bachelor Party D'euxഫെയ്സ്ബുക്ക്
Edited By:
Updated on: 
1 min read

അമൽ നീരദ് സംവിധാനം ചെയ്യുന്ന 'ബാച്ച്‌ലർ പാർട്ടി Deux' ലെ ജ്യോതിർമയിയുടെ പോസ്റ്റർ പുറത്ത്. ജ്യോതിർമയി അവതരിപ്പിക്കുന്ന പൗളി എന്ന കഥാപാത്രത്തിന്റെ ലുക്കാണ് പുറത്തുവന്നിരിക്കുന്നത്. നവംബർ 19 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. അടുത്തിടെ ചിത്രത്തിലെ മറ്റു താരങ്ങളുടെയും പോസ്റ്റർ അണിയറപ്രവർത്തകർ‌ പുറത്തുവിട്ടിരുന്നു.

14 വർഷങ്ങൾക്ക് ശേഷം ജെൻ സി വൈബിലാണ്, 2012-ൽ പുറത്തിറങ്ങി തരംഗമായി മാറിയ ആക്ഷൻ ചിത്രം 'ബാച്ച്‌ലർ പാർട്ടി'യുടെ രണ്ടാം ഭാഗം എത്തുന്നത്. റെഡ്-ഗോൾഡൻ റെട്രോ പശ്ചാത്തലത്തിലുള്ള ഫസ്റ്റ് ലുക്ക് തരംഗമായിരുന്നു. സിനിമാ പ്രേമികൾക്കിടയിൽ കൾട്ട് ക്ലാസിക് ആയി മാറിയ ചിത്രത്തിൻ്റെ രണ്ടാം ഭാഗം എന്നതിനാൽ തന്നെ ഏറെ പ്രതീക്ഷയാണ് പ്രേക്ഷകർക്കുള്ളത്.

ഡുഎക്സ് (D'EUX) എന്നത് ഫ്രഞ്ച് ഭാഷയിലുള്ള വാക്കാണ്. ഫ്രഞ്ചിൽ D'EUX എന്നാൽ രണ്ട് എന്നും ‘അവരുടെ’ അല്ലെങ്കിൽ 'അവരെ കുറിച്ച്' എന്നുമാണ് അർത്ഥമാക്കുന്നത്. യങ് ജനറേഷൻ താരങ്ങളെയും മലയാളത്തിലെ മുൻനിര അഭിനേതാക്കളെയും അണിനിരത്തിക്കൊണ്ടാണ് അമൽ നീരദ് ഇത്തവണ വരുന്നത്.

നസ്‌ലിൻ, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ചന്തു സലിംകുമാർ, ടൊവിനോ തോമസ്, ഷൈൻ ടോം ചാക്കോ, പാരിസ് ലക്ഷ്മി, നാദിയ മൊയ്തു, രജിഷ വിജയൻ, ജ്യോതിർമയി, ഹൻസിക കൃഷ്ണകുമാർ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിലുള്ളത്.

അമൽ നീരദ് പ്രൊഡക്ഷൻസ്, അൻവർ റഷീദ് എന്‍റർടെയ്ൻമെന്‍റ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നീ ബാനറുകൾ ചേർന്നാണ് സിനിമ നിർമിക്കുന്നത്. ഛായാഗ്രഹണം: അപ്പു പ്രഭാകർ, എ‍ഡിറ്റർ: വിവേക് ഹർഷൻ, സംഗീതം: ക്രിസ്റ്റോ സേവ്യർ, സംഭാഷണം: ഉണ്ണി ആർ, സൗണ്ട് ഡിസൈൻ: തപസ് നായക്, പ്രൊഡക്ഷൻ ഡിസൈൻ: ജോസഫ് നെല്ലിക്കൽ, ഗാനരചന: റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ, കോസ്റ്റ്യൂം: മഷർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ. പിആർഒ: ആതിര ദിൽജിത്ത്.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Bachelor Party D'eux
'ആ സിനിമയ്ക്കായി അത്രയും പണിയെടുത്തു, അവാർഡ് കിട്ടാതെ പോയപ്പോൾ ഏറെ വിഷമിച്ചു'; പട്ടണം റഷീദ്
Bachelor Party D'eux
ഭൗമയില്‍ ജേക്കബായി സാഗർ സൂര്യ; ഫസ്റ്റ് ലുക്ക് പുറത്ത്
Bachelor Party D'eux
'അന്ന് വില്ലന് ചുവന്ന കണ്ണുകളും മുഖത്ത് ഉണ്ണിയും മീശയും കൃതാവുമൊക്കെ വേണമായിരുന്നു; മാറ്റം അനിവാര്യമാണ്'
Summary

Bachelor Party D'eux movie's Jyothirmayi character poster out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com