India

തന്നിഷ്ട പ്രകാരം ബംഗാള്‍ ഘടകം പ്രവര്‍ത്തിക്കുന്നുവെന്ന് പരാമര്‍ശം; പാര്‍ട്ടി കോണ്‍ഗ്രസില്‍ ബഹളം 

സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിലെ കരട് രാഷ്ട്രീയ പ്രമേയം സംബന്ധിച്ച ചര്‍ച്ചയ്ക്കിടെ ഒരു പ്രതിനിധിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ബംഗാളില്‍ നിന്നുള്ള പ്രതിനിധികള്‍ എഴുന്നേറ്റ് നിന്ന് ബഹളം വച്ചു

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിലെ കരട് രാഷ്ട്രീയ പ്രമേയം സംബന്ധിച്ച ചര്‍ച്ചയ്ക്കിടെ ഒരു പ്രതിനിധിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ബംഗാളില്‍ നിന്നുള്ള പ്രതിനിധികള്‍ എഴുന്നേറ്റ് നിന്ന് ബഹളം വച്ചു. സമ്മേളന ചട്ടങ്ങള്‍ ലംഘിച്ച് കൊണ്ടുള്ള ചര്‍ച്ചയാണ് നടന്നതെന്ന് ആരോപിച്ചായിരുന്നു ബഹളം. തന്നിഷ്ട പ്രകാരമാണ് ബംഗാള്‍ ഘടകം പ്രവര്‍ത്തിക്കുന്നതെന്ന തരത്തില്‍ മമത എന്ന പ്രതിനിധി നടത്തിയ പരാമര്‍ശമാണ് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയത്. പ്രസീഡിയം ഇടപെട്ടാണ് പ്രതിഷേധക്കാരെ അനുനയിപ്പിച്ചത്.


അതേസമയം, രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ടിന്മേല്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ നടന്ന ചര്‍ച്ച പൂര്‍ത്തിയായി. 400 മിനിറ്റോളം നീണ്ട ചര്‍ച്ചയില്‍ 48 പ്രതിനിധികളാണ് പങ്കെടുത്തത്. ചര്‍ച്ചയ്ക്ക് നാളെ മുതിര്‍ന്ന നേതാവ് എസ്.രാമചന്ദ്രന്‍ പിള്ള ഉത്തരം പറയും. തുടര്‍ന്ന് റിപ്പോര്‍ട്ട് സമ്മേളനം പാസാക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT