India

തമിഴ് ജനതക്കായി രജനിക്കൊന്നും ചെയ്യാന്‍ കഴിയില്ല; സ്റ്റാലിന്‍ ശക്തനെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ

തമിഴ്ജനതയ്ക്കായി രജനീകാന്തിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് ബിജെപി എംപിയും നടനുമായ ശത്രുഘ്‌നന്‍ സിന്‍ഹ. തമിഴ്‌നാട്ടില്‍ വളരെ ശക്തനായ നേതാവാണ് എംകെ സ്റ്റാലിന്‍

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: തമിഴ്ജനതയ്ക്കായി രജനീകാന്തിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് ബിജെപി എംപിയും നടനുമായ ശത്രുഘ്‌നന്‍ സിന്‍ഹ. തമിഴ്‌നാട്ടില്‍ വളരെ ശക്തനായ നേതാവാണ് എംകെ സ്റ്റാലിന്‍. ഇതൊന്നുമറിയാതെയാണ് രജനീ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതെന്നും ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു. 

രജനീകാന്തും കമല്‍ഹാസനും രാഷ്ട്രീയ പ്രവേശം ഉറപ്പാക്കിയ സാഹചര്യത്തില്‍ രാഷ്ട്രീയമെന്നാല്‍ റോസാപ്പൂക്കള്‍ പോലെ മൃദുലമല്ലെന്ന ഉപദേശവും ശത്രുഘ്‌നന്‍ സിന്‍ഹ നല്‍കി. ഏറെ ആലോചിച്ച ശേഷമായിരിക്കും ഇരുവരും ഇത്തരമൊരു തീരുമാനത്തിലെത്തിയുണ്ടായതെന്നും സിന്‍ഹ പറഞ്ഞു. തെറ്റിലേക്ക് വീഴുന്നതിന് മുന്‍പ് വലിയ ആലോചനകള്‍ ഇരുവരും നടത്തുമെന്നാണ് തന്റെ പ്രതീക്ഷ. പാര്‍ട്ടിയുടെ നേതൃത്വത്തിലിരിക്കുമ്പോള്‍ രൂക്ഷമായി പ്രതികരിക്കേണ്ട സന്ദര്‍ഭങ്ങള്‍ ഉണ്ടാകുമെന്നും ഇതെല്ലാം  ആലോചിച്ച ശേഷമായിരിക്കും രാഷ്ട്രീയ പാര്‍ട്ടി രൂപികരിക്കാനുള്ള ഇവരുടെ തീരുമാനമെന്നും  ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു

കമല്‍ഹാസനും രജനീകാന്തും തന്റെ അടുത്ത സുഹൃത്തുക്കളാണ്.എന്നാല്‍ രാഷ്ട്രീയത്തില്‍ വരുന്നതിന് മുന്‍പായി തന്റെ ഉപദേശം നേടിയിട്ടില്ല. രാഷ്ട്രീയരംഗത്തേക്ക് അവരെ ഊഷ്മളമായി സ്വാഗതം ചെയ്യുമ്പോഴും രാഷ്ട്രീയത്തിലെ കെണി മനസിലാക്കണമെന്നും സിന്‍ഹ പറഞ്ഞു. തന്നെ മോദി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമന്ന് പ്രതീക്ഷിച്ചിന്നെങ്കിലും നറുക്ക് വീണ്ത് സീരിയല്‍ നടിക്കായിരുന്നെന്നും ഇതാണ് രാഷ്ട്രീയമെന്നും സിന്‍ഹ പറഞ്ഞു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

1.9 കോടി രൂപയുടെ സ്കോളർഷിപ്പ്; കുസാറ്റ് പൂർവവിദ്യാർഥിക്ക് ഓസ്‌ട്രേലിയയിൽ പിഎച്ച്‌ഡി നേടാൻ അവസരം

വി ഡി സതീശന്‍ എന്തിന് എന്‍ഡിഎ നേതാക്കളെ കണ്ടു?, ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ എന്തിന് പോയി?; മംഗലാപുരം യാത്ര വിവാദത്തില്‍

'രാജ്യത്ത് വൈദ്യുതി പ്രതിസന്ധിയില്ല'; വ്യാജ പ്രചാരണങ്ങൾ തള്ളി കേന്ദ്ര സർക്കാർ

മുണ്ടത്തിക്കോട് ദുരന്തം: അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ; ധനസഹായം പ്രഖ്യാപിച്ച് തിരുവമ്പാടി ദേവസ്വം

SCROLL FOR NEXT