India

തമിഴ്‌നാട്ടില്‍ ഒരു മന്ത്രിക്ക് കൂടി കോവിഡ് ; സെല്ലൂര്‍ രാജു ഐസൊലേഷനില്‍

തമിഴ്‌നാട്ടില്‍ കോവിഡ് പിടിപെടുന്ന മൂന്നാമത്തെ മന്ത്രിയാണ് സെല്ലൂര്‍ രാജു

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ : തമിഴ്‌നാട്ടില്‍ ഒരു മന്ത്രിക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി സെല്ലൂര്‍ കെ. രാജുവിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തമിഴ്‌നാട്ടില്‍ കോവിഡ് പിടിപെടുന്ന മൂന്നാമത്തെ മന്ത്രിയാണ് സെല്ലൂര്‍ രാജു. സംസ്ഥാന വൈദ്യുതി മന്ത്രി പി തങ്കമണിയ്ക്ക് രണ്ടുദിവസം മുമ്പ് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പി അന്‍പളകനാണ് വൈറസ് ബാധ സ്ഥിരീകരിച്ച മറ്റൊരു മന്ത്രി. ജൂണ്‍ 18 നാണ് അന്‍പളകന് കോവിഡ് സ്ഥിരീകരിച്ചത്.

തമിഴ്‌നാട്ടില്‍ കോവിഡ് ബാധിച്ച് രണ്ട് എംഎല്‍എമാര്‍ മരിച്ചിരുന്നു. ഡിഎംകെയുടെയും എഐഎഡിഎംകെയുടെയും ഓരോ എംഎല്‍എമാരാണ് മരിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മൈസൂരുവില്‍ ബസും ലോറിയും കൂട്ടിയിടിച്ചു; മൂന്നു മലയാളികള്‍ അടക്കം നാലു മരണം; 8 പേരുടെ നില ഗുരുതരം

പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം, യെമനില്‍ അഞ്ച് മരണം; ഗള്‍ഫിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി

സുഹൈലിന്റെ ശരീരത്തില്‍ അഞ്ചിരട്ടി മദ്യം?, നെടുമ്പാശേരിയിലെ ബാറില്‍ മാത്രം ചെലവിട്ടത് 4396 രൂപ; ലൈസൻസും പോകും

കിഫ്ബിയെ ദുര്‍ബലപ്പെടുത്തുന്നത് കേരളത്തെ കാല്‍നൂറ്റാണ്ട് പിന്നിലാക്കും: തോമസ് ഐസക്

ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ 'മദര്‍ ഓഫ് ഓള്‍ ബോംബ്'? നിര്‍ണായക നീക്കവുമായി യുഎസ്