India

തമിഴ്‌നാട്ടില്‍ കോവിഡ് രോഗികളുടെ എണ്ണം പതിനായിരത്തിലേക്ക്; ഇന്ന് മാത്രം സ്ഥിരീകരിച്ചത് 447 പേര്‍ക്ക്

തമിഴ്‌നാട്ടില്‍ കോവിഡ് രോഗികളുടെ എണ്ണം പതിനായിരത്തിലേക്ക്; ഇന്ന് മാത്രം സ്ഥിരീകരിച്ചത് 447 പേര്‍ക്ക്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ 447 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രണ്ട് പേരാണ് തമിഴ്‌നാട്ടില്‍ മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 66 ആയി ഉയര്‍ന്നു. തമിഴ്‌നാട്ടിലെ മൊത്തം കോവിഡ് കേസുകളുടെ എണ്ണം 9,674 ആയി ഉയര്‍ന്നു. 

ചെന്നൈയില്‍ മാത്രം ഇന്ന് 363 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇതോടെ ചെന്നൈയില്‍ 5,637 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ചെന്നൈയില്‍ രോഗത്തിന്റെ പ്രഭവ കേന്ദ്രമായി കാണുന്ന കോയമ്പേട് മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് ഏതാണ്ട് 2000ത്തോളം പേര്‍ക്കാണ് വൈറസ് ബാധിച്ചിരിക്കുന്നത്. 

സംസ്ഥാനത്ത് 2240 പേര്‍ക്ക് രോഗം ഭേദമായി. ഇതുവരെയായി 2.80 ലക്ഷം സാമ്പിളുകള്‍ പരിശോധിച്ചതായി സര്‍ക്കാര്‍ വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

രാജസ്ഥാൻ റോയൽസിന് '15,660.23' കോടി രൂപ! റെക്കോർഡ‍് തുകയ്ക്ക് സ്വന്തമാക്കി മിത്തൽ കുടുംബം, അദാർ പൂനവാല കൺസോർഷ്യം

'ആ ഒരു വര്‍ഷക്കാലം എന്നും മദ്യപിച്ചു, രാവിലെ ഉണരുമ്പോള്‍ ദേഹത്തിന് മദ്യത്തിന്റെ മണം'; വെളിപ്പെടുത്തി ജാന്‍വി കപൂര്‍

'അമിതമായ സമ്മർദ്ദം, എന്നെക്കൊണ്ട് അത് പറ്റില്ലെന്ന് മനസിലായി'; 'തലൈവർ 173' യിൽ നിന്ന് പിന്മാറിയതിനെക്കുറിച്ച് സുന്ദർ സി

കിഡ്നി സ്റ്റോൺ; വെള്ളം കുടിക്കുന്നതിലുമുണ്ട് രീതി, റെഡ് മീറ്റ് പരമാവധി ഒഴിവാക്കാം

SCROLL FOR NEXT