India

തമിഴ്നാട്ടിൽ വ്യാഴാഴ്ച മുതൽ മദ്യഷോപ്പുകൾ തുറക്കും

കര്‍ണാടകയിലെയും ആന്ധ്രയിലെയും അതിര്‍ത്തികളിലെ മദ്യഷോപ്പുകള്‍ തുറന്നതോടെയാണ് ഷോപ്പുകള്‍ തുറക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം

Author : സമകാലിക മലയാളം ഡെസ്ക്


ചെന്നൈ: തമിഴ്‌നാട്ടില്‍ വ്യാഴാഴ്ച മുതല്‍ മദ്യഷോപ്പുകള്‍ തുറക്കും. രാജ്യത്ത് മാര്‍ച്ച് 24ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മദ്യഷോപ്പുകള്‍ അടഞ്ഞുകിടക്കുകയായിരുന്നു. കര്‍ണാടകയിലെയും ആന്ധ്രയിലെയും അതിര്‍ത്തികളിലെ മദ്യഷോപ്പുകള്‍ തുറന്നതോടെയാണ് ഷോപ്പുകള്‍ തുറക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം.

തമിഴ്‌നാട് സര്‍ക്കാരിന്റെ പ്രധാനവരുമാന മാര്‍ഗങ്ങളിലൊന്നാണ് മദ്യഷോപ്പുകള്‍. മദ്യഷോപ്പുകള്‍ അടച്ചിട്ടത് സംസ്ഥാനത്തെ വരുമാനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. മദ്യം വാങ്ങാനെത്തുന്ന ഉപഭോക്താക്കള്‍ മാസ്‌ക് ധരിക്കുക, സുരക്ഷിതമായ അകലം പാലിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

ലോക്ഡൗൺ മൂന്നാം ഘട്ടത്തിലെ ഇളവുകളെ തുടർന്ന്  ഡൽഹി, ഉത്തർ പ്രദേശ്, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, കർണ്ണാടക, അസം, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് മദ്യശാലകൾ തുറന്നത്.

മിക്കയിടങ്ങളിലും മദ്യവാങ്ങാൻ നിരവധി പേരാണ് എത്തിയത്.  ഡൽഹിയിൽ പൊലീസ് ലാത്തിവീശി.

ബംഗാളിൽ ഗ്രീൻ സോണിൽ മാത്രമാണ് വിൽപനക്ക് അനുമതി നൽകിയത്. റെഡ് സോണിലായ തലസ്ഥാനം കൊൽക്കത്തയിലടക്കം മദ്യവിൽപനശാലകൾ തുറന്നിട്ടില്ല. ബംഗാളിൽ മദ്യത്തിന് 30 ശതമാനത്തോളം നികുതി ഉയർത്തിയിട്ടുണ്ട്. ആന്ധ്രാ പ്രദേശിൽ പ്രൊഹിബിഷൻ ടാക്സ് ചുമത്തിയാണ് മദ്യം വിൽക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒരാളെ ചവിട്ടിക്കൊന്നു, വാഹനങ്ങൾ കുത്തി മറിച്ചു, മണിക്കൂറുകളോളം നാട്ടുകാരെ 'വിറപ്പിച്ചു'; ഇടഞ്ഞ പാർത്ഥസാരഥിയെ മയക്കുവെടിവെച്ചു

പാമ്പ് കടി; തെറ്റായ പ്രാഥമിക ശുശ്രൂഷ ജീവൻ അപകടത്തിലാക്കും

മഴ കനക്കുന്നു, ഏഴു ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത, യെല്ലോ അലര്‍ട്ട്

'ലോകം മുഴുവന്‍ അന്വേഷിച്ചു നോക്കൂ, നമ്മള്‍ ഇത്രയും പിടിച്ചു നിന്നില്ലേ?'; ​ഗ്യാസ് വില വർധനവിൽ സുരേഷ് ​ഗോപി

പിഎൻജി ഉള്ളവർക്ക് എൽപിജി ഇല്ല, ഗ്യാസിനും വേണം ഇനി ഒടിപി; പുതിയ വ്യവസ്ഥകള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍

SCROLL FOR NEXT