India

തലയോട്ടികളും അസ്ഥികൂടങ്ങളും പായ്ക്ക്‌ ചെയ്ത് ട്രെയിന്‍ വഴി കടത്താന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

16 തലയോട്ടികളും 34 അസ്ഥികൂടങ്ങളും ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗില്‍ നിന്നും കണ്ടെത്തി. ബിഹാറിലെ ഛപ്ര റെയില്‍വേ സ്റ്റേഷനില്‍ നിന്നുമാണ് കിഴക്കന്‍ ചമ്പാരന്‍ സ്വദേശിയായ സഞ്ജയ് പ്രസാദിനെ അറസ്റ്റ് ചെയ്തത്.

Author : സമകാലിക മലയാളം ഡെസ്ക്

പാട്‌ന: തലയോട്ടികളും അസ്ഥികൂടങ്ങളും പായ്ക്ക്‌ ചെയ്ത് ട്രെയിന്‍ വഴി കടത്താന്‍ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 16 തലയോട്ടികളും 34 അസ്ഥികൂടങ്ങളും ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗില്‍ നിന്നും കണ്ടെത്തി.  ബിഹാറിലെ ഛപ്ര റെയില്‍വേ സ്റ്റേഷനില്‍ നിന്നുമാണ് കിഴക്കന്‍ ചമ്പാരന്‍ സ്വദേശിയായ സഞ്ജയ് പ്രസാദിനെ അറസ്റ്റ് ചെയ്തത്. 

ഉത്തര്‍പ്രദേശില്‍ നിന്നാണ് താന്‍ ഈ അസ്ഥികൂടങ്ങള്‍ കൊണ്ട് വന്നതെന്നും ജയ്പാല്‍ഗുരി വഴി ഭൂട്ടാനിലേക്ക് പോകാനായിരുന്നു പദ്ധതിയെന്നുമാണ് ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചത്. മന്ത്രവാദികള്‍ക്ക് മനുഷ്യാസ്ഥികൂടങ്ങളെത്തിക്കുന്ന റാക്കറ്റിലെ കണ്ണിയാണ് ഇയാളെന്നാണ് പൊലീസ് സംശയിക്കുന്നത്.
 
 അസ്ഥികൂടങ്ങള്‍ക്ക് പുറമേ വിവിധ രാജ്യങ്ങളിലെ എടിഎം കാര്‍ഡുകളും ഭൂട്ടാന്‍ കറന്‍സിയും സിം കാര്‍ഡുകളും ഇയാളുടെ പക്കല്‍ നിന്നും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. വിശദമായ അന്വേഷണം പൂര്‍ത്തിയാക്കുന്നത് വരെ ഇയാളെ ജയിലില്‍ പാര്‍പ്പിക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'