India

താങ്കള്‍ ആദ്യം സോപ്പിട്ട് കുളിച്ച് വൃത്തിയാകൂ; ആദിത്യനാഥിന് 16അടി നീളമുള്ള സോപ്പ് അയച്ചുകൊടുക്കാന്‍ ഒരുങ്ങി ദളിത് സംഘടന

ആദിത്യനാഥ് മനുവാദി രാഷ്ട്രീയത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. അദ്ദേഹമാണ് സോപ്പിട്ടുകുളിച്ച് ശരികേടുകള്‍ കളയേണ്ടത്

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ:ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കാണണാനെത്തിയ ദളിതര്‍ക്ക് സോപ്പും പെര്‍ഫ്യൂമും നല്‍കിയ നടപടിയില്‍ പ്രതിഷേധിച്ച് ദളിത് സംഘടന ആദിത്യനാഥിന് 16അടി നീളമുള്ള സോപ്പ് അയച്ചുകൊടുക്കുന്നു. ഗുജറാത്തില്‍ രൂപംകൊണ്ട ഡോ.അംബേദ്കര്‍ വെചന്‍ പ്രതിഭാസ് സമിതിയാണ്  ആദിത്യനാഥിന് സോപ്പയച്ചുകൊടുത്ത് പ്രതിഷേധമറിയിക്കുന്നത്. താങ്കള്‍ ആദ്യം കുളിച്ചു വൃത്തിയാകൂ എന്ന ഉപദേശവും നല്‍കും.ജൂണ്‍ 9ന് ആദിത്യനാഥിന് സോപ്പ് അയക്കും. അയക്കുന്നതിന് മുന്‍പ് പൊതു പരിപാടിയില്‍ സോപ്പ് പ്രദര്‍ശിപ്പിച്ചതിനു ശേഷമായിരിക്കും അയക്കുക. സംഘടനയുടെ ഭാരവാഹികള്‍ പറഞ്ഞു. 

മുഷാര്‍ ജനവിഭാഗം തിങ്ങിപാര്‍ക്കുന്ന പ്രദേശമായ മുഷാര്‍ ബസ്തിയില്‍ നിന്ന് ആദിത്യനാഥിനെ കാണാന്‍ എത്തിയവരോടായിരുന്നു സോപ്പുപയോഗിച്ച് കുളിച്ചിട്ട് വരാന്‍ ഉത്തരവിട്ടത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. അതിന് പിന്നാലെയാണ് ദളിത് സംഘടന ആദിത്യനാഥിന് സോപ്പ് അയച്ച് കൊടുക്കാനൊരുങ്ങന്നത്.

ആദിത്യനാഥ് മനുവാദി രാഷ്ട്രീയത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. അദ്ദേഹമാണ് സോപ്പിട്ടുകുളിച്ച് ശരികേടുകള്‍ കളയേണ്ടത്. സംഘടനയുടെ ഭാരവാഹികളായ കിരിത് റാഹ്‌തോഡ്, കാന്തിലാല്‍  പാര്‍മര്‍ എന്നിവര്‍ മാധ്യമങ്ങളോട് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആരാണ് രാജ?, സിപിഐ നേതാവ് ആനി രാജയുടെ വോട്ട് വെട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ

സ്വര്‍ണവില വീണ്ടും കൂടി; 1,12,500ന് മുകളില്‍

ഗുരു ഉപദേശിച്ചു; 3,383 കോടി ആസ്തിയുള്ള എംഎല്‍എ യാചകനായി തെരുവില്‍ - VIDEO

ഭർത്താവിനെ തേടിയെത്തിയ പൊലീസുകാരുടെ ചവിട്ടേറ്റ് ഗർഭിണി മരിച്ചു; നവജാത ശിശുവിന്റെ നില ഗുരുതരം

അഗസ്റ്റിന്‍ സഹോദരന്മാരുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്..; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍