India

താജ് മഹല്‍ അല്ല, ബിജെപിക്കാരുടെ മനസാണ് യോഗി വൃത്തിയാക്കേണ്ടതെന്ന് ഒവൈസി

പാര്‍ട്ടിക്കാരുടെയും കൂടെയുള്ളവരുടെയും മന്ത്രിസഭാംഗങ്ങളുടെയും മനസാണ് യോഗി വൃത്തിയാക്കേണ്ടതെന്ന് ഒവൈസി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: താജ് മഹല്‍ അല്ല, ബിജെപിക്കാരുടെ മനസാണ് യോഗി ആദിത്യനാഥ് അടിച്ചുവാരേണ്ടതെന്ന് എഐഎംഐഎം നേതാവ് അസാസുദ്ദീന്‍ ഒവൈസി. പാര്‍ട്ടിക്കാരുടെയും കൂടെയുള്ളവരുടെയും മന്ത്രിസഭാംഗങ്ങളുടെയും മനസാണ് യോഗി വൃത്തിയാക്കേണ്ടതെന്ന് ഒവൈസി പറഞ്ഞു. 

സംസ്ഥാനത്ത് നടപ്പാക്കുന്ന ശുചിത്വ പദ്ധതിയോട് അനുബന്ധിച്ച് താജ് മഹലിനു സമീപം യോഗി ആദിത്യനാഥ് ചൂലെടുത്ത് ചപ്പുചവറുകള്‍ വൃത്തിയാക്കിയതു ചൂണ്ടിക്കാട്ടിയായിരുന്നു ഒവൈസിയുടെ പരാമര്‍ശം. വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തിലാണ് ഒവൈസി ബിജെപിക്കെതിരെ തിരിഞ്ഞത്.

രാവിലെയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് താജ് മഹലില്‍ സന്ദര്‍ശനം നടത്തിയത്. ശുചിത്വ പദ്ധതിയുടെ ഭാഗമായി അദ്ദേഹം താജിനു സമീപമുള്ള ചപ്പുചവറുകള്‍ വൃത്തിയാക്കിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു