India

താജ്മഹല്‍ നിര്‍മിച്ചത് ഇന്ത്യന്‍ തൊഴിലാളികളുടെ രക്തവും വിയര്‍പ്പും കൊണ്ട്; ആദിത്യനാഥ്

താജ്മഹലിന് ടൂറിസം പ്രാധാന്യമുണ്ടെന്നും അവിടെയെത്തുന്ന യാത്രികര്‍ക്ക് സര്‍ക്കാര്‍ സുരക്ഷ ഉറപ്പാക്കുമെന്നും യോഗി

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നോ: താജ്മഹല്‍ ഇന്ത്യന്‍ തൊഴിലാളികളുടെ രക്തവും വിയര്‍പ്പും കൊണ്ട് നിര്‍മിച്ചതാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആരാണ് താജ്മഹല്‍ നിര്‍മിച്ചത്, എന്തിനു വേണ്ടി താജ്മഹല്‍ നിര്‍മിച്ചു എന്നത് വിഷയമല്ലെന്നും അദ്ദേഹം പറഞ്ഞു. താജ്മഹല്‍ അടിമത്തത്തിന്റെ പ്രതീകമാണെന്ന ബിജെപി എംഎല്‍എയുടെ പ്രസ്താവന വിവാദമാവുന്നതിനിടയിലാണ് യോഗി പുതിയ വാദം മുന്നോട്ടുവച്ചത്. ഈ മാസം 25ന് യോഗി ആഗ്ര സന്ദര്‍ശിക്കും.

താജ്മഹലിന് ടൂറിസം പ്രാധാന്യമുണ്ടെന്നും അവിടെയെത്തുന്ന യാത്രികര്‍ക്ക് സര്‍ക്കാര്‍ സുരക്ഷ ഉറപ്പാക്കുമെന്നും യോഗി പറഞ്ഞു.

അടുത്തിടെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പുറത്തിറക്കിയ ടൂറിസം കേന്ദ്രങ്ങളുടെ ബുക്ക്‌ലെറ്റില്‍ നിന്നും താജ്മഹലിനെ ഒഴിവാക്കിയത് വിവാദമായിരുന്നു. ഇതിനുപിന്നാലെയാണ് താജ്മഹല്‍ നിര്‍മിച്ച മുഗള്‍ ചക്രവര്‍ത്തി ഷാജഹാനെ അപഹസിച്ച് ബിജെപി എംഎല്‍എ സംഗീത് സോം രംഗത്ത് എത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും ന്യൂനമര്‍ദം; തീവ്രമഴ തുടരും; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; അതീവ ജാഗ്രത

ഉദാസീനമായ ജീവിതയും പ്രോട്ടീൻ ഭക്ഷണവും, ഏറ്റവും മോശം കോമ്പിനേഷനെന്ന് പുതിയ പഠനം

മുതലപ്പൊഴി അപകടം: കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി; തിരച്ചില്‍ തുടരുന്നു

മഴ കനക്കുന്നു; നഗരസഭയിൽ കൺട്രോൾ റൂം തുറന്നു; നെല്ലിയാമ്പതി, അട്ടപ്പാടി ഉൾപ്പെടെയുള്ള മലയോരങ്ങളിൽ യാത്രാ വിലക്ക്

നടി രശ്മിക മന്ദാനയ്ക്ക് ഗുരുതര പരിക്ക്; ആറാഴ്ച വിശ്രമം, അപകടം നൃത്ത രം​ഗത്തിന്റെ ചിത്രീകരണത്തിനിടെ