India

താൻ 'രാഹുൽ സവർക്കർ' അല്ല ; ശിവസേനയുടെ നിലപാട് അറിയാൻ കാത്തിരിക്കുന്നുവെന്ന് ബിജെപി

മാപ്പുപറയാൻ സവർക്കറെ പോലെ ഭീരുവല്ലെന്ന രാഹുലിന്റെ പരാമർശത്തിൽ ശിവസേനയുടെ അഭിപ്രായം അറിയണമെന്ന് ബിജെപി വക്താവ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മാപ്പു പറയാൻ താൻ രാഹുൽ സവർക്കർ അല്ലെന്ന രാഹുൽ​ഗാന്ധിയുടെ പരാമർശത്തിൽ ശിവസേനയുടെ പ്രതികരണം അറിയാൻ കാത്തിരിക്കുകയാണെന്ന് ബിജെപി. ബിജെപി ഐടി സെൽ വക്താവ് അമിത് മാളവ്യയാണ് ട്വീറ്റിലൂടെ ഇക്കാര്യം ചോദിച്ചത്. മാപ്പുപറയാൻ സവർക്കറെ പോലെ ഭീരുവല്ലെന്ന സഖ്യകക്ഷിനേതാവായ രാഹുലിന്റെ പരാമർശത്തിൽ ശിവസേനയുടെ അഭിപ്രായം അറിയണമെന്ന് അമിത് മാളവ്യ സൂചിപ്പിച്ചു.  

റേപ്പ് ഇൻ ഇന്ത്യ പരാമർശത്തിൽ മാപ്പു പറയില്ലെന്ന് ഡൽഹിയിൽ നടന്ന ഭാരത് ബചാവോ റാലിയിലാണ് രാഹുൽ ആവർത്തിച്ചത്.  സത്യം തുറന്നുപറഞ്ഞതിന് താന്‍ മാപ്പുപറയില്ല. മാപ്പു പറയാന്‍ തന്റെ പേര് രാഹുല്‍ സവര്‍ക്കര്‍ എന്നല്ല. രാഹുല്‍ ഗാന്ധി എന്നാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഇന്നലെ പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്തിയിരുന്നു. എന്നാല്‍ മാപ്പുപറയില്ല എന്ന നിലപാടാണ് രാഹുല്‍ ഗാന്ധി സ്വീകരിച്ചത്. സത്യം പറഞ്ഞതിന് ഞാന്‍ മാപ്പുപറയില്ല. കോണ്‍ഗ്രസില്‍ നിന്നും ആരും മാപ്പുപറയില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മാപ്പുപറയേണ്ടതെന്നും രാഹുൽ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT