India

തിളച്ച ഗുലാബ് ജാമുന്‍ ലായനിയില്‍ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ 

തിളച്ച ഗുലാബ് ജാമുന്‍ ലായനിയില്‍ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ:തിളച്ച ഗുലാബ് ജാമുന്‍ ലായനിയില്‍ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. ദല്‍വാഡി ആഘോഷത്തിന്റെ ഭാഗമായി തയ്യാറാക്കി കൊണ്ടിരുന്ന ഗുലാബ് ജാമുന്‍ ലായിനിയില്‍ വീണ് രാജ്‌വീര്‍ നിതിന്‍ മേഘാവല്‍ എന്ന രണ്ടുവയസുകാരനാണ് മരിച്ചത്. 

ഔറംഗബാദിലാണ് സംഭവം. ദല്‍വാഡി ആഘോഷത്തിന്റെ ഭാഗമായി പാചകക്കാരന്‍ ഗുലാബ് ജാമുന്‍ പാകം ചെയ്യുകയായിരുന്നു. അതിനുവേണ്ടിയുള്ള ലായനി തിളപ്പിക്കുന്നതിന്റെ അടുത്താണ് കുട്ടി കളിച്ചുകൊണ്ടിരുന്നത്. പെട്ടെന്നാണ് കുഞ്ഞ് തിളച്ച ലായനിയിലേക്ക് വീണത്.

ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരമായി പൊള്ളലേറ്റതിനെതുടര്‍ന്ന് കുഞ്ഞ് മരിച്ചു. കുട്ടി കലത്തില്‍ വീണതില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. അന്വേഷണം വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചരിത്രമെഴുതി കലാമണ്ഡലം; കളിയരങ്ങിലെ വാമൊഴി വഴക്കങ്ങൾ ഇനി അക്ഷരവഴികളിലേക്ക്

'ലോക്കര്‍ തുറക്കുമ്പോള്‍ വിസ്മയം ഉണ്ടോയെന്ന് നോക്കാമല്ലോ...?'; ഇഡി പരിശോധനയില്‍ പിണറായി വിജയന്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?, സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK- 57 lottery result

IIM Kozhikode: ഓഫീസ് അഡ്മിനിസ്ട്രേഷനിൽ ഒഴിവുകൾ, ബിരുദവും പ്രവൃത്തിപരിചയവും യോഗ്യത

'അച്ഛന്റെ അടിയന്തരം കഴിഞ്ഞിട്ട് പോരെ? സ്‌നേഹമുള്ള മകന്‍ ഇങ്ങനെ ചെയ്യില്ല'; സിനിമ കാണാനെത്തിയ ചന്തുവിന് വിമര്‍ശനം