India

തുടര്‍ച്ചയായി പബ്ജി കളിച്ചു: പതിനാറുകാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

ബാലനെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മാതാപിതാക്കളാണ് മകന്‍ തുടര്‍ച്ചയായി പബ്ജി കളിക്കുകയായിരുന്നുവെന്ന് ഡോക്ടര്‍മാരെ അറിയിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: പ്രമുഖ ഓണ്‍ലൈന്‍ വീഡിയോ ഗെയിമായ പബ്ജി കളിച്ച 16 വയസുകാരന്‍ ഹൃദയാഘാതം മൂലം മരിച്ചതായി റിപ്പോര്‍ട്ട്. തുടര്‍ച്ചയായി മൂന്ന് മണിക്കൂര്‍ കളിച്ചതോടെയാണ് കുട്ടി മരിച്ചത്. മധ്യപ്രദേശിലാണ് സംഭവം നടന്നത്. 

ഫുര്‍ക്കാന്‍ ഖുറേഷി എന്ന ബാലനാണ് മരിച്ചത്. ഹൃദയാഘാതം സംഭവിച്ച ബാലനെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മാതാപിതാക്കളാണ് മകന്‍ തുടര്‍ച്ചയായി പബ്ജി കളിക്കുകയായിരുന്നുവെന്ന് ഡോക്ടര്‍മാരെ അറിയിച്ചത്. മെയ് 28നായിരുന്നു സംഭവം.

ആശുപത്രിയിലെത്തിക്കുമ്പോള്‍ തന്നെ കുട്ടിയുടെ രക്തസമ്മര്‍ദം അപകടാവസ്ഥയിലായിരുന്നുവെന്ന് ഡോക്ടര്‍ അശോക് ജെയിന്‍ പറഞ്ഞു. തുടര്‍ച്ചയായി കുട്ടികള്‍ പബ്ജി കളിക്കുന്നത് രക്ത സമ്മര്‍ദം പെട്ടെന്ന് കുറയാനും കൂടാനും കാരണമാകുമെന്നും ഡോക്ടര്‍ വ്യക്തമാക്കി. 

നേരത്തെ, പബ്ജി ഗെയിം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ബോംബെ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. പബ്ജി നിരോധിക്കണമെന്നാവശ്യപ്പെട്ട് 11 കാരനാണ് കോടതിയെ സമീപിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം