India

തൃണമൂല്‍ കോണ്‍ഗ്രസിന്റെ മഹാറാലിയിലേക്ക് പിണറായി വിജയനും ക്ഷണം ; രാഹുലും സോണിയയും വിട്ടുനില്‍ക്കും

മഹാറാലിയിൽ നിന്നും കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യും യുപിഎ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യും വി​ട്ടു​നി​ൽ​ക്കും

Author : സമകാലിക മലയാളം ഡെസ്ക്

കൊൽക്കൊത്ത : ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം പ്രാവർത്തികമാക്കുക ലക്ഷ്യമിട്ട് തൃണമൂൽ കോൺ​ഗ്രസ് സംഘടിപ്പിക്കുന്ന മഹാറാലിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനും ക്ഷണം. ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ ക്ഷണത്തിന് പിണറായി വിജയൻ ഇതുവരെ മറുപടി നൽകിയിട്ടില്ലെന്നും മമത പറഞ്ഞു. പ്രതിപക്ഷ പാർട്ടി നേതാക്കളെ അണിനിരത്തി ഈ മാസം 19 ന്  മഹാറാലി നടത്താനാണ് തീരുമാനം. 

അതിനിടെ മമതയുടെ നീക്കങ്ങൾക്ക് തിരിച്ചടിയായി മഹാറാലിയിൽ നിന്നും കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യും യുപിഎ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യും വി​ട്ടു​നി​ൽ​ക്കും. പകരം കോ​ണ്‍​ഗ്ര​സി​ന്‍റെ ലോ​ക്സ​ഭാ നേ​താ​വ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യാ​യി​രി​ക്കും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ക.  മ​മ​ത​യൊ​ടൊ​പ്പം സോ​ണി​യ​യും രാ​ഹു​ലും വേ​ദി പ​ങ്കി​ടു​ന്ന​തി​ൽ ബം​ഗാളിലെ കോൺ​ഗ്രസ് നേതാക്കൾക്ക് അതൃപ്തിയുണ്ട്. ഇത് പരി​ഗണിച്ചാണ് ഇരുവരും പരിപാടിയിൽ നിന്നും വിട്ടുനിൽക്കുന്നതെന്നാണ് സൂചന. 

തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ശേ​ഖ​ർ റാ​വു​വും റാലിക്ക് എ​ത്തി​ല്ലെ​ന്ന് തൃ​ണ​മൂ​ൽ നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​ട്ടു​ണ്ട്. ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി​യും റാലിയിൽ പങ്കെടുക്കുന്നത് സം​ബ​ന്ധി​ച്ച് ഇ​തു​വ​രെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. അതേസമയം മുൻപ്രധാനമന്ത്രി എച്ച് ഡി ദേവ​ഗൗഡ, കർണാടക മുഖ്യമന്ത്രി കുമാരസ്വാമി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ശരദ് പവാർ, ഫാറൂഖ് അബ്ദുള്ള തുടങ്ങിയവർ റാലിയിൽ പങ്കെടുക്കുമെന്ന് മമത അറിയിച്ചു. ബിജെപി എംപിയും നടനുമായ ശത്രുഘ്നൻ സിൻഹയും റാലിക്ക് എത്തുമെന്നാണ് റിപ്പോർട്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം