India

തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്ക് തുടരുന്നു; മമതയ്ക്ക് വീണ്ടും തിരിച്ചടി

ബോന്‍ഗാവ് എംഎല്‍എ ബിശ്വജിത്ത് ദാസ്, പന്ത്രണ്ട് കൗണ്‍സിലര്‍മാര്‍, കോണ്‍ഗ്രസ് വക്താവ്‌പ്രസന്നജീത് ഘോഷ് എന്നിവര്‍ ബിജെപിയില്‍ ചേര്‍ന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത:  ലോക്‌സഭാ തെരഞ്ഞടുപ്പിന് പിന്നാലെ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്ക് തുടരുന്നു. ബോന്‍ഗാവ് എംഎല്‍എ ബിശ്വജിത്ത് ദാസ്, പന്ത്രണ്ട് കൗണ്‍സിലര്‍മാര്‍, കോണ്‍ഗ്രസ് വക്താവ്‌
പ്രസന്നജീത് ഘോഷ് എന്നിവര്‍ ബിജെപിയില്‍ ചേര്‍ന്നു.  

തന്റെ പാര്‍ട്ടിയില്‍ നിന്ന് വലിച്ചെറിയുന്ന മാലിന്യങ്ങളെയാണ് ബിജെപി സ്വീകരിക്കുന്നത്. പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ട ഒരാളും ബിജെപിയിലെത്തിയിട്ടില്ലെന്ന് മമത പറഞ്ഞു.

ബിജെപി ജനറല്‍ സെക്രട്ടറിയും ബംഗാളിന്റെ ചുമതലയുള്ള നേതാവുമായ കൈലാശ് വിജയവര്‍ഗിയ, മുതിര്‍ന്ന നേതാവ് മുകുള്‍ റോയ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ഇന്നലെ ഒരു തൃണമൂല്‍ എംഎല്‍എയും പതിന്നാല് കൗണ്‍സിലര്‍മാരുമടക്കം പതിനഞ്ച് പേര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു.

ലോക്‌സഭാ തെരഞ്ഞടുപ്പില്‍ 18 സീറ്റുകള്‍ നേടി ബംഗാളില്‍ ബിജെപി ചരിത്രവിജയം നേടിയിരുന്നു. ലോക്‌സഭാ തെരഞ്ഞടുപ്പ് പ്രചാരണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ 40 എംഎല്‍എമാര്‍ ബിജെപിയിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും അഭിപ്രായപ്പെട്ടിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

സൈജു കുറുപ്പ് നായകനാകുന്ന ഹരിവരാസനത്തിൽ യോഗി ബാബുവും; സ്വാഗതം ചെയ്ത് സെെജു

'എല്ലാ കുടുംബത്തിനും ഒരു ഹീറോ ഉണ്ടാകും! ഞങ്ങളുടെ ഹീറോയെ ഒരു വർഷം മുൻപ് നഷ്ടമായി'; കുറിപ്പുമായി കലാഭവൻ നവാസിന്റെ മകൻ

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!