India

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി സ്ഥാനാര്‍ത്ഥി പങ്കജ മുണ്ടെ കുഴഞ്ഞു വീണു

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മഹാരാഷ്ട്ര വനിതാ ശിശുക്ഷേമ മന്ത്രിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ പങ്കജ മുണ്ടെ കുഴഞ്ഞു വീണു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മഹാരാഷ്ട്ര വനിതാ ശിശുക്ഷേമ മന്ത്രിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ പങ്കജ മുണ്ടെ കുഴഞ്ഞു വീണു. ബീഡ് ജില്ലയിലെ പര്‍ലിയില്‍ ശനിയാഴ്ച ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു കുഴഞ്ഞു വീണത്. ബന്ധുവും എന്‍സിപി നേതാവുമായ ധനഞ്ജയ് മുണ്ടെക്കെതിരയാണ് പര്‍ലിയില്‍ പങ്കജ മുണ്ടെ മത്സരിക്കുന്നത്. 

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസമായ ഇന്ന്  മണ്ഡലത്തില്‍ കൊട്ടിക്കലാശത്തിന് എത്തിയതായിരുന്നു പങ്കജ മുണ്ടെ. ബിജെപി പ്രവര്‍ത്തകരും സഹോദരിയും ബീഡില്‍ നിന്നുള്ള ലോക്‌സഭാ അംഗവുമായ പ്രീതം മുണ്ടെയും ഒപ്പമുണ്ടായിരുന്നു. 

പങ്കജ മുണ്ടയെ ഉടന്‍ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചു. മന്ത്രിയുടെ ആരോഗ്യ നില മെച്ചപ്പെട്ടുവരുന്നതായും തുടര്‍ച്ചയായ തെരഞ്ഞടുപ്പ് പ്രചാരണങ്ങളാണ് പങ്കജ മുണ്ടെയെ തളര്‍ത്തിയതെന്ന് ബിജെപി വക്താവ് കേശവ് ഉപാധ്യ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT