പ്രതീകാത്മക ചിത്രം 
India

തെരുവുനായകളുടെ കൂട്ട ആക്രമണം, ദിശ അറിയാതെ ഓടിയ ഏഴുവയസ്സുകാരിക്ക് വഴിതെറ്റി; ആറുവര്‍ഷത്തിന് ശേഷം വീട്ടുകാരെ കണ്ടുമുട്ടി, അപൂര്‍വ്വ പുനഃസമാഗമം

ആറുവര്‍ഷം മുന്‍പ് കാണാതായ 13കാരി  തിരിച്ചെത്തിയതിന്റെ സന്തോഷത്തില്‍ രക്ഷിതാക്കള്‍

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ആറുവര്‍ഷം മുന്‍പ് കാണാതായ 13കാരി  തിരിച്ചെത്തിയതിന്റെ സന്തോഷത്തില്‍ രക്ഷിതാക്കള്‍. 2014ല്‍ ഏഴുവയസ്സുളളപ്പോള്‍ തെരുവുനായകള്‍ കൂട്ടത്തോടെ ആക്രമിക്കാന്‍ വന്നതോടെ ദിശയറിയാതെ ഓടിയ പെണ്‍കുട്ടിക്ക് വഴി തെറ്റുകയായിരുന്നു. തുടര്‍ന്ന് ആറുവര്‍ഷത്തോളം വീട്ടില്‍ നിന്ന് അകന്നുകഴിഞ്ഞ കുട്ടിയെ വനിതാ തൊഴിലാളിയുടെയും പൊലീസുകാരുടെയും സഹായത്തോടെയാണ് വീട്ടില്‍ തിരിച്ചെത്തിച്ചത്. 

ഗുജറാത്ത് വഡോദരയിലെ അറ്റ്‌ലാദര മേഖലയില്‍ 2014ലാണ് കുട്ടിയെ വീട്ടുകാരില്‍ നിന്ന് വര്‍ഷങ്ങളോളം പിരിഞ്ഞുനില്‍ക്കാന്‍ ഇടയാക്കിയ സംഭവം ഉണ്ടായത്.  ഉറക്കത്തില്‍ തെരുവുനായകളുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പെണ്‍കുട്ടി ബന്ധുവീട്ടില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു. ഇരുട്ടിന്റെ മറവില്‍ കാണാതായ പെണ്‍കുട്ടിയെ പിന്നീട് വര്‍ഷങ്ങളോളം കണ്ടെത്താന്‍ സാധിച്ചില്ല.  രക്ഷിതാക്കള്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും പ്രയോജനമുണ്ടായില്ല.

കഴിഞ്ഞ ആറുമാസ കാലയളവിലാണ് പെണ്‍കുട്ടിയെ വീട്ടുകാരോടൊപ്പം ചേര്‍ക്കാനുളള സാധ്യതകള്‍ ഉയര്‍ന്നുവന്നത്.  മൂന്ന് വര്‍ഷമായി കുട്ടിക്ക് സംരക്ഷണം നല്‍കി വരുന്ന വനിതാ തൊഴിലാളിയാണ് മാതാപിതാക്കളെ കണ്ടെത്തുന്നതില്‍ നിര്‍ണായകമായത്. പഴയ കാര്യങ്ങള്‍ കുട്ടി ഓര്‍ത്തെടുത്തപ്പോള്‍, അതില്‍ നിന്ന് ലഭിച്ച സൂചനകളാണ് കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്തുന്നതിന് പ്രയോജനകരമായത്. 

ചെറുപ്രായത്തില്‍ വീട്ടില്‍ നിന്ന് കാണാതായത് കൊണ്ടു തന്നെ പഴയ കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ കുട്ടിക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ആറുമാസ കാലയളവിലാണ്  ഇതില്‍ മാറ്റം ഉണ്ടായത്. കുട്ടിക്ക് സംരക്ഷണം നല്‍കിയിരുന്ന നിര്‍മ്മാണ തൊഴിലാളിയായ സരളയോട് സംസാരത്തിനിടെ കുട്ടിക്കാലം ഓര്‍ത്തെടുത്ത് പറയുകയായിരുന്നു. ഇതില്‍ നിന്ന് മാതാപിതാക്കളെ തിരിച്ചറിഞ്ഞ തൊഴിലാളി കുട്ടിയെ വീട്ടുകാരോട് ചേര്‍ക്കുകയായിരുന്നു. കാണാത കുട്ടികളെ കണ്ടെത്താന്‍ പ്രത്യേക ഡ്രൈവ് നടത്തിയ പൊലീസിന്റെ നടപടിയും കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്തുന്നതില്‍ നിര്‍ണായകമായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഎസിന് ലഭിച്ച പത്മവിഭൂഷണ്‍ സ്വീകരിക്കില്ല? 'പാര്‍ട്ടി നിലപാടിന് ഒപ്പമെന്ന്' കുടുംബം

'ചുരിദാർ ഷാൾ കഴുത്തിൽ മുറുക്കി: വിജയൻ സീമയെ കൊന്നത് വാക്ക് തർക്കത്തിനിടെ'; ചുരുളഴിച്ച് പൊലീസ്

ബുംറയുടെ പഴയ സഹതാരം ഇനി എതിരാളി; യു എസ് ടീം ക്യാപ്റ്റൻ മോനക് പട്ടേലിന്റെ കഥ ഇങ്ങനെ

ടി20 ലോകകപ്പ് വിജയിക്കുന്ന ടീമിന് ലഭിക്കുന്ന സമ്മാനത്തുക എത്ര? കണക്കുകൾ ഇങ്ങനെ

ഇന്ത്യന്‍ ടീമില്‍ മാത്രമല്ല ഇന്ത്യക്കാര്‍, ഈ അഞ്ച് പേരെ നോക്കി വെച്ചോളൂ; ഇവർ തകർക്കും

SCROLL FOR NEXT