India

തെലങ്കാനയില്‍ മെയ് ഏഴ് വരെ ലോക്ക്ഡൗണ്‍ നീട്ടിയേക്കും; മന്ത്രിസഭയില്‍ ആലോചന 

ഓണ്‍ലൈന്‍ ഡെലിവറി അടക്കമുള്ളവ ലോക്ക്ഡൗണ്‍ കാലത്ത് കര്‍ശനമായി നിരോധിക്കാനും ആവശ്യമുന്നയിച്ചിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തെലങ്കാനയില്‍ ലോക്ക്ഡൗണ്‍ നീട്ടിയേക്കും. മെയ് ഏഴ് വരെ ലോക്ക്ഡൗണ്‍ തുടരാന്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു മന്ത്രിസഭയ്ക്ക് മുന്നില്‍ ശുപാര്‍ശവച്ചു. മെയ് മൂന്ന് വരെയാണ് രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 

കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് ലോക്ക്ഡൗണ്‍ നീട്ടാനുള്ള ആവശ്യം. ഓണ്‍ലൈന്‍ ഡെലിവറി അടക്കമുള്ളവ ലോക്ക്ഡൗണ്‍ കാലത്ത് കര്‍ശനമായി നിരോധിക്കാനും ആവശ്യമുന്നയിച്ചിട്ടുണ്ട്. എന്നാല്‍ കൃഷിക്കും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും ലോക്ക്ഡൗണ്‍ കാലത്ത് ഇളവ് അനുവദിക്കുമെന്ന്  അറിയിച്ചിട്ടുണ്ട്. 

ഇന്നലെ പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് 110 പുതിയ കേസുകളാണ് രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. ഹൈദരാബാദിലാണ് രോഗബാധിതര്‍ ഏറെയും. 844 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച തെലങ്കാനയില്‍ ഇതിനോടകം 18 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT