India

തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം ഒരു രൂപ വര്‍ധിപ്പിച്ച് മോദി സര്‍ക്കാര്‍; ഒരു രൂപ മോദിക്ക് തിരിച്ചയച്ച് തൊഴിലാളികള്‍

വര്‍ധിപ്പിച്ച ഒരു രൂപ പ്രധാനമന്ത്രിക്ക് തന്നെ തിരിച്ചയച്ചായിരുന്നു തൊഴിലാളികളുടെ പ്രതിഷേധം. മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം 167 രൂപയില്‍ നിന്നും 168 രൂപയായി വര്‍ധിപ്പിച്ചിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: ജാര്‍ഖണ്ഡിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വെറും ഒരു രൂപ വര്‍ധിപ്പിച്ച മോദി സര്‍ക്കാരിന്റെ നടപടിക്കെതിരെ തൊഴിലാളികളുടെ പ്രതിഷേധം. വര്‍ധിപ്പിച്ച ഒരു രൂപ പ്രധാനമന്ത്രിക്ക് തന്നെ തിരിച്ചയച്ചായിരുന്നു തൊഴിലാളികളുടെ പ്രതിഷേധം. മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം 167 രൂപയില്‍ നിന്നും 168 രൂപയായി മോദി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വര്‍ധിപ്പിച്ചിരുന്നു.

അന്താരാഷ്ട്ര തൊഴില്‍ ദിനമായ മെയ് 1ന് പ്രതിഷേധ റാലി സംഘടിപ്പിച്ചാണ് പ്രവര്‍ത്തകര്‍ ഒരു രൂപാ നോട്ടുകള്‍ അടക്കം ചെയ്ത നൂറുകണക്കിന് കവറുകള്‍ പ്രധാനമന്ത്രിക്കും ജാര്‍ഖണ്ഡ് മുഖ്യമന്ത്രിക്കും അയച്ചത്. പതിനൊന്നു വര്‍ഷത്തെ സംസ്ഥാനത്തെ ഏറ്റവും ചെറിയ വര്‍ധനവാണ് ഇത്. വര്‍ധനവ് ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം തൊഴിലാളികളുടെ പ്രതിഷേധം ഉണ്ടായിട്ടും അഞ്ച് രൂപ മാത്രമാണ് വര്‍ധനവുണ്ടായത്. 

തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ആവശ്യമായ വേതനം നല്‍കാന്‍ സര്‍ക്കാരുകള്‍ തയ്യാറാകുന്നില്ലെന്നും വലിയ പദ്ധതികള്‍ക്കും വ്യവസയികളെയുമാണ് സര്‍ക്കാരുകള്‍ക്ക് താത്പര്യമെന്നാണ് തൊഴിലാളികളുടെ ആരോപണം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം