India

തോട്ടത്തില്‍ നിന്ന് മാങ്ങ പറിച്ചതിന് ബാലികയെ തോട്ടമുടമ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി

അമേരുണ്‍ കദം എന്ന പെണ്‍കുട്ടിയാണ് സമൂഹമനസാക്ഷിയെ ഞെട്ടിക്കുവിധം കൊല്ലപ്പെട്ടത്.

Author : സമകാലിക മലയാളം ഡെസ്ക്

പട്‌ന: തോട്ടത്തില്‍ നിന്ന് മാങ്ങ പറിച്ചതിനായിരുന്നു എട്ട് വയസ് മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ തോട്ടമുടമ ക്രൂരമായി കൊലപ്പെടുത്തിയത്. അമേരുണ്‍ കദം എന്ന പെണ്‍കുട്ടിയാണ് സമൂഹമനസാക്ഷിയെ ഞെട്ടിക്കുവിധം കൊല്ലപ്പെട്ടത്. പാട്‌നയില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയുള്ള തീണ്ട്രികി ഗ്രാമത്തിലാണ് ചെറിയ പെരുന്നാള്‍ തലേന്ന് ദാരുണ സംഭവം അരങ്ങേറിയത്. 

പിതാവ് ഇബ്രാഹിം സാഫിയോടൊപ്പം സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് തിരിച്ച് വരുന്നതിനിടെയാണ് അടുത്ത് കണ്ട തോട്ടത്തില്‍ നിന്ന് മാങ്ങ പറിക്കാനായി അമേരുണ്‍ കയറിയത്. അമേരുണ്‍ തിരിച്ച് വരുമെന്ന പ്രതീക്ഷയില്‍ ഇബ്രാഹിം സാഫി മകളെ കാത്തിരിക്കാതെ വീട്ടിലേക്ക് തിരിച്ച് പോവുകയായിരുന്നു. എന്നാല്‍ ഏറെ സമയം കഴിഞ്ഞിട്ടും തിരിച്ച് വരാത്തതിനെ തുടര്‍ന്ന് അന്വേഷിച്ച് ചെന്നപ്പോഴാണ് മകള്‍ തോട്ടത്തിനടുത്ത് രക്തത്തില്‍ കുളിച്ച് മരിച്ച് കിടക്കുന്നതായി നാട്ടുകാര്‍ അറിയിച്ചത്. ദേഹമാസകലം മുറിവേറ്റ നിലയിലും ഷോക്കേറ്റ് വികൃതമായ നിലയിലുമായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹമുണ്ടായിരുന്നത്. 

തന്റെ മകളെ തോട്ടമുടമ സഞ്ജയ് മേഹ്തയും സഹായിയും ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുകായിരുന്നുവെന്നാണ് ഇബ്രാഹിം സാഫി പോലീസിനോട് പറഞ്ഞത്. പിതാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുകയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT