India

തോല്‍ക്കുമെന്ന് ഉറപ്പുളളവര്‍ക്ക് ചന്ദ്രനെ പിടിച്ചുകൊടുക്കുമെന്ന് വരെ പറയാം ; രാഹുലിനെ പരിഹസിച്ച് ബിജെപി 

72000 രൂപ ഉറപ്പാക്കുന്ന മിനിമം വരുമാനം പദ്ധതി വാഗ്ദാനം ചെയ്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബിജെപി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അധികാരത്തില്‍ തിരിച്ചെത്തിയാല്‍ രാജ്യത്തെ പാവപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടില്‍ പ്രതിവര്‍ഷം 72000 രൂപ ഉറപ്പാക്കുന്ന മിനിമം വരുമാനം പദ്ധതി വാഗ്ദാനം ചെയ്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബിജെപി. തോല്‍ക്കുമെന്ന് താങ്കള്‍ക്ക് തന്നെ ഉറപ്പുണ്ടെങ്കില്‍ ചന്ദ്രനെ പിടിച്ചുകൊടുക്കുമെന്ന് വരെ വാഗ്ദാനമായി നല്‍കാമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ് ട്വിറ്ററില്‍ കുറിച്ചു. 

ഇന്ന് വാര്‍ത്താസമ്മേളനം നടത്തിയാണ് രാഹുല്‍ ഗാന്ധി ദരിദ്രജനവിഭാഗങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്ന പദ്ധതി വാഗ്ദാനം ചെയ്തത്. ജനസംഖ്യയുടെ 20 ശതമാനത്തിന് ഈ പദ്ധതിയുടെ ഗുണം ലഭിക്കുമെന്നും രാഹുല്‍ പറഞ്ഞു. മിനിമം വരുമാന പദ്ധതി കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തുമെന്നും രാഹുല്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് രാഹുലിനെ വിമര്‍ശിച്ച് രാം മാധവ് രംഗത്തുവന്നത്.

തോല്‍ക്കുമെന്ന് താങ്കള്‍ക്ക് തന്നെ ഉറപ്പുണ്ടെങ്കില്‍ ചന്ദ്രനെ വരെ വാഗ്ദാനമായി നല്‍കാം.ഇതെല്ലാം ആരാണ് ഗൗരവത്തോടെ എടുക്കുന്നത്. നിലവില്‍തന്നെ  കേന്ദ്രസര്‍ക്കാരിന്റെ നിരവധി ക്ഷേമപദ്ധതികളിലായി ദരിദ്രജനവിഭാഗങ്ങള്‍ക്ക് മെച്ചപ്പെട്ട ആനുകൂല്യം ലഭിക്കുന്നുണ്ട്. ഈ ജനക്ഷേമ പദ്ധതികള്‍ക്ക് പുറമേ പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കാനാണോ ഒരുങ്ങുന്നതെന്ന് രാം മാധവ് ചോദിച്ചു. അതോ നിലവിലെ പദ്ധതികളെയെല്ലാം ഏകോപിപ്പിക്കാനുളള ശ്രമത്തിലാണോ എന്നും രാം മാധവ് ട്വിറ്ററിലുടെ ആരാഞ്ഞു.

അഞ്ചു കോടി കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 72000 രൂപ ഉറപ്പാക്കുന്ന മിനിമം വരുമാനം പദ്ധതിയുടെ ഗുണം ലഭിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.ഇരുപത്തിയഞ്ചു കോടി ആളുകള്‍ പദ്ധതിയുടെ കീഴില്‍ വരും. ഓരോ കുടുംബത്തിനും പ്രതിമാസം പന്ത്രണ്ടായിരം രൂപ വരുമാനം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും രാഹുല്‍ പറഞ്ഞു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT