India

തോല്‍വിയില്‍ ആരെയും കുറ്റപ്പെടുത്താനില്ല: അഖിലേഷിനെ പ്രതിരോധിച്ച് മുലായം

തെരഞ്ഞെടുപ്പില്‍ ജയവും തോല്‍വിയും സ്വാഭാവികമാണ്- മുന്‍പും പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടുണ്ട് - എന്നാല്‍ പാര്‍ട്ടി കരുത്തോടെ തിരിച്ചുവന്നിട്ടുണ്ടെന്നും മുലായം

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നോ: അഖിലേഷിനെ പ്രതിരോധിച്ച് മുലായം സിംഗ് രംഗത്ത്. പാര്‍ട്ടിയുടെ പരാജയത്തിന് ആരും ഉത്തരവാദികളല്ല ഇത് ജനവിധിയാണെന്നും മുലായം പറഞ്ഞു. അധികാരത്തിലെത്തിയ ബിജെപി എന്ത്‌ചെയ്യുന്നുവെന്ന് കാത്തിരുന്നുവെന്ന് കാണാം എന്നും മുലായം പറഞ്ഞു

തെരഞ്ഞെടുപ്പില്‍ ജയവും തോല്‍വിയും സ്വാഭാവികമാണ്. മുന്‍പും പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടി കരുത്തോടെ തിരിച്ചുവന്നിട്ടുണ്ടെന്നും മുലായം അഭിപ്രായപ്പെട്ടു.

എസ്പിയിലെ അഭിപ്രായ ഭിന്നതകളാണ് പാര്‍്ട്ടിക്ക് ഇത്രവലിയ പരാജയം ഉണ്ടാക്കിയതെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. കോണ്‍ഗ്രസുമായി ഉണ്ടാക്കിയ സഖ്യവും പാര്‍ട്ടിക്ക് തിരിച്ചടിയായി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 224 സീറ്റുകള്‍ നേടിയ എസ്പി ഇത്തവണ 47 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ തവണ 47 സീറ്റുകള്‍ ലഭിച്ച ബിജെപി ഇത്തവണ 312 സീറ്റുകള്‍ നേടി ചരിത്രവിജയം നേടിയാണ് അധികാരത്തിലെത്തിയത്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഹാരാജാസ് കോളജില്‍ റോജി എം ജോണിനെ വളഞ്ഞ് വിദ്യാര്‍ഥികള്‍, പ്രസംഗം നിര്‍ത്തി വേദിവിട്ട് മന്ത്രി

കെഎസ്‌യു സ്ഥാപകനേതാവും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ അഡ്വ. കെ ഡി ദേവസ്യ അന്തരിച്ചു

പ്രീമിയം സൂപ്പര്‍ ഫാസ്റ്റും ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പര്‍ ഫാസ്റ്റും നിര്‍ത്തലാക്കി കെഎസ്ആര്‍ടിസി

പുസ്തകങ്ങള്‍ വായനയ്ക്കപ്പുറം ജീവിതം മാറ്റിയെടുക്കാനുള്ള വലിയ ഉപാധി: ലോക്‌സഭ സ്പീക്കര്‍

കൊല്ലം-കോട്ടയം മെമു സര്‍വീസ് എറണാകുളം വരെ നീട്ടി; സമയം അറിയാം