India

ത്രിപുര മുഖ്യമന്ത്രിയ്ക്ക് നേരെ വധഭീഷണി; തലയറുക്കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം

റിയാ റോയി എന്ന പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് വധഭീഷണി പോസ്റ്റ് ചെയ്തിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ത്രിപുര മുഖ്യമന്ത്രി മാണിക് സര്‍ക്കാരിന് ഫേസ്ബുക്കിലൂടെ വധഭീഷണി. അദ്ദേഹത്തിന്റെ തലയറുക്കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചാണ് ഭീഷണി. 

വധഭീഷണി ഉയര്‍ത്തിയുള്ള ഫേസ്ബുക്കിലൂടെ പ്രചരിച്ച ഫത്വ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസ് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇന്ത്യന്‍ പീനല്‍ കോഡിലേയും, ഐടി ആക്ടിലേയും വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സൈബര്‍ വിദഗ്ധരുടെ സഹായത്തോടെ ഇതിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ പൊലീസ് ശ്രമം ആരംഭിച്ചു. വധഭീഷണി ഉയര്‍ത്തിയുള്ള ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ ഡിലീറ്റ് ചെയ്തതായും ത്രിപുര പൊലീസ് മേധാവി പറഞ്ഞു. ഒരു പെണ്‍കുട്ടിയുടെ ചിത്രത്തോടെ, റിയാ റോയി എന്ന പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് വധഭീഷണി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് വ്യാജ അക്കൗണ്ട് ആയിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

ഹൈബ്രിഡ് പപ്പായ ചട്ടിയില്‍ കൃഷി ചെയ്യാം; വിത്ത് മുതല്‍ വിളവെടുപ്പ് വരെ

ഒരേ രാവില്‍ മികച്ച നടനുള്ള രണ്ട് എമ്മി പുരസ്‌കാരങ്ങള്‍; ചരിത്രം കുറിച്ച് മാത്യു റിസ്

'ആ സിനിമ ചെയ്തപ്പോൾ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു, 'ആർട്ടിഫിഷ്യൽ' ചെയ്തപ്പോൾ ചാറ്റ്ജിപിടിയും; കൂടുതൽ അറിയുന്തോറും...'

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം