India

ത്രീ സ്റ്റാര്‍ ഹോട്ടലില്‍ റെയ്ഡ്, നടിമാര്‍ ഉള്‍പ്പെടെ കുടുങ്ങി, 'ഹൈപ്രൊഫൈല്‍' പെണ്‍വാണിഭസംഘം വലയില്‍

റെയ്ഡിനു പിന്നാലെ പെണ്‍കുട്ടികളെ പെണ്‍വാണിഭ സംഘത്തിലേക്ക് എത്തിച്ച ഇടപാടുകാരിയെ പൊലീസ് അറസ്റ്റ് ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്


 
മുംബൈ: അന്ധേരിയില്‍ സിറ്റി പോലീസ് നടത്തിയ റെയ്ഡില്‍ വന്‍ പെണ്‍വാണിഭ സംഘം പിടിയിലായി. അന്ധേരി മേഖലയില്‍ ത്രീ സ്റ്റാര്‍ ഹോട്ടല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘമാണ് വലയിലായത്. സംഘത്തില്‍ നിന്നും പ്രായപൂര്‍ത്തിയാവാത്ത ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ ടിവി സീരിയല്‍ അഭിനേതാക്കളായ മൂന്ന് പെണ്‍കുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി.

റെയ്ഡിനു പിന്നാലെ പെണ്‍കുട്ടികളെ പെണ്‍വാണിഭ സംഘത്തിലേക്ക് എത്തിച്ച ഇടപാടുകാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രിയ ശര്‍മ(29)എന്ന യുവതിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരാണ് പെണ്‍വാണിഭ സംഘത്തെ നിയന്ത്രിച്ചിരുന്നതെന്ന് പൊലീസ് സൂചിപ്പിച്ചു. സിറ്റി പൊലീസിന്റെ സോഷ്യല്‍ സര്‍വീസ് ബ്രാഞ്ചാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്.

കണ്ടിവല്ലീ ഈസ്റ്റ് ഭാഗത്ത് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ഏജന്‍സിയും പ്രിയശര്‍മ്മ നടത്തിയിരുന്നതായി പൊലീസ് ഇന്‍സ്‌പെക്ടര്‍ സന്ദേശ് രവാലെ പറഞ്ഞു. സംഭവത്തില്‍ പ്രിയ ശര്‍മയ്‌ക്കെതിരേ കേസ് ഫയല്‍ ചെയ്ത്  അന്വേഷണം ആരംഭിച്ചു. പ്രമുഖ ടെലിവിഷന്‍ ഷോയിലെ അവതാരക, മറാത്തി സിനിമാ സീരിയല്‍ അഭിനേത്രിയായ പെണ്‍കുട്ടി, വെബ് സീരിസ് താരമായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി എന്നിവരെയാണ് പൊലീസ് രക്ഷപ്പെടുത്തിയത്. സംഘത്തില്‍ കൂടുതല്‍ ആളുകളുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT