India

ദലിതരുടെ വീട്ടില്‍ ഭക്ഷണം: യുപി മന്ത്രിക്കായി ഫൈവ് സ്റ്റാര്‍ സദ്യ പുറത്തുനിന്ന്, മന്ത്രിയുടെ വരവ് അറിഞ്ഞുപോലുമില്ലെന്ന് ഗൃഹനാഥന്‍

ദലിതരുടെ വീട്ടില്‍ ഭക്ഷണം: യുപി മന്ത്രിക്കായി ഫൈവ് സ്റ്റാര്‍ സദ്യ പുറത്തുനിന്ന്, മന്ത്രിയുടെ വരവ് അറിഞ്ഞുപോലുമില്ലെന്ന് ഗൃഹനാഥന്‍

Author : സമകാലിക മലയാളം ഡെസ്ക്

ആഗ്ര: ദലിതര്‍ക്കിടയിലേക്ക് ഇറങ്ങുന്നതിനുള്ള പാര്‍ട്ടി പരിപാടിയുടെ ഭാഗമായി ദലിത് കുടുംബത്തിന്റെ വീട്ടിലെത്തി ഭക്ഷണം കഴിച്ച ബിജെപി മന്ത്രി വിവാദക്കുരുക്കില്‍. വീട്ടുകാരെ അറിയിക്കുക പോലും ചെയ്യാതെ, പുറമേനിന്ന് പഞ്ചനക്ഷത്ര ഭക്ഷണം കൊണ്ടുവന്ന് ദലിതരുടെ വീട്ടില്‍ വച്ചു കഴിക്കുകയായിരുന്നു ഉത്തര്‍പ്രദേശിലെ ബിജെപി മന്ത്രി സുരേഷ് റാണ. തന്നോടൊന്നും പറയാതെ രാത്രിയില്‍ മന്ത്രി പരിവാരങ്ങളുമായി വന്ന് ഭക്ഷണം കഴിച്ചു മടങ്ങുകയായിരുന്നെന്ന്, മന്ത്രി സന്ദര്‍ശിച്ച ദലിത് സമുദായാംഗം രജനീഷ് കുമാര്‍ തന്നെ യാണ് വെളിപ്പെടുത്തിയത്.

പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരമാണ് ദലിതര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് അവര്‍ക്കൊപ്പം സമയം ചെലവിടാന്‍ ബിജെപി നേതാക്കള്‍ സമയം കണ്ടെത്തുന്നത്. എന്നാല്‍ ഇത്തരത്തില്‍ മുമ്പ് നടന്ന പരിപാടികളിലും സമാനമായ തട്ടിപ്പാണ് ഉണ്ടായതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. പുറമേ നിന്നു ഭക്ഷണം കൊണ്ടുവന്ന് ദലിതരുടെ വീട്ടില്‍ വച്ച് കഴിച്ച് ഫോട്ടോയെടുക്കുക എന്നാണ് ബിജെപി നേതാക്കളുടെ പരിപാടി എന്നാണ് ആക്ഷേപം ഉയര്‍ന്നത്. ഇത്തവണ ബിജെപി നേതാവ് സന്ദര്‍ശിച്ച വീട്ടിലെ കുടുംബ നാഥന്‍ തന്നെയാണ ്ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

മന്ത്രി വരുന്ന കാര്യം തനിക്കറിയില്ലായിരുന്നെന്ന് രജനീഷ് കുമാര്‍ പറഞ്ഞു. രാത്രി പതിനൊന്നോടെ പരിവാര സമേതംമന്ത്രി വരികയായിരുന്നു. എല്ലാവര്‍ക്കുമുള്ള ഭക്ഷണം അവര്‍ കൊണ്ടുവന്നിരുന്നു. കുടിക്കുന്നതിനുള്ള മിനറല്‍ വാട്ടര്‍ പോലും അവരുടെ കൈയിലുണ്ടായിരുന്നു. എല്ലാം മുന്‍ നിശ്ചയിച്ച പോലെയാണ് തോന്നിയത്. ഇവിടെയിരുന്നു കഴിക്കുക മാത്രം ചെയ്തു- രജനീഷ് പറഞ്ഞു.

ദാല്‍ മഖാനി, മട്ടര്‍ പനീര്‍, പുലാവ്, തന്തൂരി റൊട്ടി, ഗുലാബ് ജാം തുടങ്ങിയ വിഭവങ്ങള്‍ അടങ്ങിയ സമൃദ്ധമായ സദ്യയാണ് മന്ത്രിക്കായി പുറമേനിന്ന് എത്തിച്ചത്. 

അതേസമയം ആരോപണങ്ങള്‍ തള്ളി മ്ന്ത്രി രംഗത്തുവന്നു. സന്ദര്‍ശനം താന്‍ അറിഞ്ഞിരുന്നില്ലെന്ന് ദലിത് കുടുംബ നാഥന്‍ പറയുമ്പോള്‍ അവരുടെ വീട്ടിലെ ഭക്ഷണം തന്നെയാണ് കഴിച്ചത് എന്നാണ് മന്ത്രി അവകാശപ്പെടുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മോദി നിർദ്ദേശിച്ചു; സിബിഎസ്ഇ ബോർഡ് ചെയർമാനേയും സെക്രട്ടറിയേയും സ്ഥലം മാറ്റി; അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രം

10 സിക്സുകൾ, 117 പന്തിൽ 158 അടിച്ച് മുഹമ്മദ് അസ്ഹറുദ്ദീൻ; ഉത്തരാഖണ്ഡ് ഗോൾഡ് കപ്പിൽ ഗോവയെ തകർത്ത് കേരളം

പിവി സിന്ധുവിന് നേട്ടം; 3 വര്‍ഷത്തിനു ശേഷം റാങ്കിങില്‍ മുന്നേറ്റം

'കലാച്ചി' വായിച്ച് ആത്മഹര്‍ഷം പൂണ്ടു; കണ്ടപ്പോള്‍ കെട്ടിപ്പിടിച്ച് ഉമ്മവച്ചു; ആരോപണത്തിന്റെ പ്രഭവസ്ഥാനം വ്യക്തം; വിവാദത്തില്‍ പ്രതികരിച്ച് കെആര്‍ മീര

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ്; അന്വേഷിക്കാൻ പ്രത്യേക സംഘം

SCROLL FOR NEXT