വിഷ്ണു വിനോദ് നയിക്കും; കേരള ക്രിക്കറ്റ് ടീം പരിശീലന മത്സരങ്ങൾക്കായി ശ്രീനഗറിലേക്ക്

ജമ്മു കശ്മീരുമായി രണ്ട് മൾട്ടി- ഡേ പോരാട്ടങ്ങൾ
vishnu vinod in Ranji Trophy
വിഷ്ണു വിനോദ് Kerala Cricket Teamfb
Updated on
1 min read

തിരുവനന്തപുരം: വരാനിരിക്കുന്ന ആഭ്യന്തര ക്രിക്കറ്റ് സീസണിന് മുന്നോടിയായുള്ള ഒരുക്കങ്ങളുടെ ഭാഗമായി കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) സീനിയർ പുരുഷ ടീം ജമ്മു കശ്മീരിലേക്ക് തിരിക്കുന്നു. ശ്രീനഗറിൽ വെച്ച് നടക്കുന്ന പര്യടനത്തിൽ ജമ്മു കശ്മീർ സീനിയർ പുരുഷ ടീമുമായി രണ്ട് മൾട്ടി- ഡേ പരിശീലന മത്സരങ്ങളിലാണ് കേരളം മാറ്റുരയ്ക്കുന്നത്. 14 അംഗ സ്ക്വാഡിനെയാണ് പര്യടനത്തിനായി പ്രഖ്യാപിച്ചത്.

ഈ മാസം 23 മുതൽ 29 വരെ ക്രമീകരിച്ചിരിക്കുന്ന മത്സരങ്ങളിൽ വിഷ്ണു വിനോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേരളത്തിനായി കളത്തിലിറങ്ങുന്നത്. കഴിഞ്ഞ സീസണിലെ രഞ്ജി ട്രോഫി ചാമപ്യന്മാരായ ജമ്മുവിനെതിരെയാണ് മത്സരം എന്നത് ഈ പരിശീലന പരമ്പരയുടെ പ്രാധാന്യം വർധിപ്പിക്കുന്നു. വ്യത്യസ്ത കാലാവസ്ഥാ സാഹചര്യങ്ങളിലും കഠിനമായ പിച്ച് കണ്ടീഷനുകളിലും കളിച്ച് മികച്ച പരിചയസമ്പത്ത് നേടാൻ കളിക്കാരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെസിഎ ഈ പരമ്പര സംഘടിപ്പിച്ചിരിക്കുന്നത്.

vishnu vinod in Ranji Trophy
ഈ മനുഷ്യൻ... സ്പാനിഷ് ജേഴ്സിയിൽ ലോകകപ്പ് കളിച്ചിരുന്നെങ്കിലോ!

കേരള ടീം: വിഷ്ണു വിനോദ് (ക്യാപ്റ്റൻ), രോഹൻ എസ് കുന്നുമ്മൽ, അഭിഷേക് പി നായർ, അഹമ്മദ് ഇമ്രാൻ, ഷോൺ റോജർ, മുഹമ്മദ് അസ്ഹറുദ്ദീൻ, അഭിജിത്ത് പ്രവീൺ വി, കൃഷ്ണ പ്രസാദ്, ആദിത്യ ആനന്ദ് സർവതെ, അനുരാജ് ജെഎസ്, നിധീഷ് എംഡി, ആസിഫ് കെഎം, പവൻ രാജ്, വിശ്വേശ്വർ സുരേഷ്.

vishnu vinod in Ranji Trophy
'ആശങ്ക വേണ്ട'... ലമീൻ യമാൽ ലോകകപ്പ് ഫൈനൽ കളിക്കും
vishnu vinod in Ranji Trophy
വിൻഡീസ് ഇതിഹാസ ഓൾ റൗണ്ടർ 'സർ ​ഗാരി സോബേഴ്സ്' അന്തരിച്ചു
vishnu vinod in Ranji Trophy
ലങ്ക പ്രീമിയർ ലീഗിൽ ഒത്തുകളി വിവാദം: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീലങ്കയിൽ അറസ്റ്റിൽ
Summary

Kerala Cricket Team Destined for Srinagar for Practice Matches Under Vishnu Vinod's Captaincy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com