India

ദിനകരന്റെത് പണക്കൊഴുപ്പിന്റെ വിജയമെന്ന് കമല്‍ഹാസന്‍; അപമാനിച്ചത് വോട്ടര്‍മാരെയെന്ന് ദിനകരന്‍

ആര്‍ കെ നഗര്‍ ഉപതെരഞ്ഞെടുപ്പിനെ ചൊല്ലി ടിടിവി ദിനകരനും കമല്‍ഹാസനും തമ്മില്‍ വാക്‌പോര്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ആര്‍ കെ നഗര്‍ ഉപതെരഞ്ഞെടുപ്പിനെ ചൊല്ലി ടിടിവി ദിനകരനും കമല്‍ഹാസനും തമ്മില്‍ വാക്‌പോര്. ടിടിവി ദിനകരന്റെ വിജയം പണക്കൊഴുപ്പില്‍ നേടിയതാണെന്ന് കമല്‍ഹാസന്‍ ആരോപിച്ചു. ഉപതെരഞ്ഞെടുപ്പിലെ തന്റെ വമ്പിച്ച വിജയം ദഹിക്കാത്തതിലുളള സ്വാഭാവിക പ്രതികരണമാണ് കമല്‍ഹാസന്റെതെന്ന് ടിടിവി ദിനകരന്‍ മറുപടി നല്‍കി. 

തമിഴ് വാരികയായ ആനന്ദവികടനിലെ പ്രതിവാര പംക്തിയിലാണ് ദിനകരനെ പേരെടുത്ത് പരാമര്‍ശിക്കാത കമല്‍ രൂക്ഷമായി വിമര്‍ശം നടത്തിയത്. ഇന്ത്യന്‍ ജനാധിപത്യത്തിന് തന്നെ നാണക്കേടാണ് പണത്തില്‍ പിന്‍ബലത്തില്‍ നേടിയ വിജയമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

ഇതിന് പിന്നാലെയാണ് കമല്‍ഹാസനെ വിമര്‍ശിച്ച് ദിനകരന്‍ തന്നെ രംഗത്തുവന്നത്. തന്റെ വിജയം ദഹിക്കാത്തതിലുളള പ്രതികരണമാണ് കമലല്‍ഹാസന്റെതെന്ന് വിമര്‍ശിച്ച ദിനകരന്‍ തമിഴ്‌നാട്ടിലെ വോട്ടര്‍മാരെ അപമാനിക്കുന്നതിന് തുല്യമാണിതെന്നും കുറ്റപ്പെടുത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചരിത്രത്തിലേക്ക് കുതിച്ച് പൊങ്ങി 'ആർട്ടെമിസ് 2'; മനുഷ്യൻ വീണ്ടും 'ചന്ദ്രനിലേക്ക്' (വിഡിയോ )

പൈങ്കുനി ആറാട്ട്: തിരുവനന്തപുരം വിമാനത്താവളം ഇന്ന് നാലുമണിക്കൂറിലധികം അടച്ചിടും

ഇറാനെതിരായ യുദ്ധം അമേരിക്ക ജയിച്ചു, നേതൃത്വത്തെ ഒന്നടങ്കം ഇല്ലാതാക്കി: ട്രംപ്

ഇന്ന് പെസഹ, ക്രിസ്തുവിന്റെ അന്ത്യ അത്താഴസ്മരണ പുതുക്കി വിശ്വാസികൾ

കുറഞ്ഞ അളവില്‍ മയക്കുമരുന്ന് കൈവശം വെച്ചാലും പ്രതിയെ കരുതല്‍ തടങ്കലില്‍ വെയ്ക്കാം; ഹൈക്കോടതി

SCROLL FOR NEXT