ന്യൂഡല്‍ഹി: നടിയും കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ ദിവ്യ സ്പന്ദന വിവാഹിതയായെന്ന് റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നിരുന്നു. പോര്‍ച്ചുഗീസ് പൗരനും വ്യവസായിയുമായ റാഫേലുമായുള്ള ദിവ്യയുടെ വിവാഹം കഴിഞ്ഞുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ദുബായില്‍വച്ചായിരുന്നു ഇരുവരുടെയും വിവാഹമെന്നായിരുന്നു വാര്‍ത്തകള്‍.
തുടര്‍ന്ന് വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ദിവ്യയുടെ അമ്മ രഞ്ജിത. ദിവ്യയുടെ വിവാഹം കഴിഞ്ഞിട്ടില്ലെന്നും ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും മാതാവ് പറഞ്ഞു. ദിവ്യ വിവാഹത്തിന് തയ്യാറായിട്ടില്ല. അവള്‍ വിവാഹം ചെയ്യുന്നുവെങ്കില്‍ ഒരിക്കലും അത് രഹസ്യമാക്കി വയ്ക്കില്ല. എല്ലാവരെയും അറിയിക്കുന്നതായിരിക്കും. ദയവായി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത് രഞ്ജിത പറഞ്ഞു.
രമ്യയും റാഫേലുമായുള്ള ബന്ധം വേര്‍പിരിഞ്ഞുവെന്നും ദിവ്യയുടെ അമ്മ വ്യക്തമാക്കി. റാഫേലും ദിവ്യയും വേര്‍പിരിഞ്ഞു. ഇരുവരും അവരുടേതായ ജോലികളുമായി തിരക്കിലായപ്പോള്‍ ബന്ധത്തെ ബാധിച്ചു. ദിവ്യ പോര്‍ച്ചുഗലില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു. എന്നിരുന്നാലും അവര്‍ സുഹൃത്തുക്കളായി തുടരും രഞ്ജിത കൂട്ടിച്ചേര്‍ത്തു.
അഭിനയം അവസാനിപ്പിച്ച് രാഷ്ട്രീയത്തില്‍ സജീവമായി പ്രവര്‍ത്തിക്കുകയാണ് ദിവ്യയിപ്പോള്‍. 2011 ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലൂടെ രാഷ്ട്രീയത്തിലെത്തിയ ദിവ്യ 2013 ല്‍ കര്‍ണ്ണാടകയിലെ മാണ്ഡ്യ ലോകസഭാ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. പതിനഞ്ചാം ലോകസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates