India

'ദീര്‍ഘായുസ്സും നല്ല ആരോഗ്യവും ഉണ്ടാകട്ടെ'; സോണിയക്ക് മോദിയുടെ പിറന്നാള്‍ ആശംസ

കോണ്‍ഗ്രസ് അധക്ഷ സോണിയാ ഗാന്ധിക്ക് പിറന്നാള്‍ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധക്ഷ സോണിയാ ഗാന്ധിക്ക് പിറന്നാള്‍ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് മോദി സോണിയ ഗാന്ധിക്ക് പിറന്നാല്‍ ആശംസകള്‍ നേര്‍ന്നത്. 'ദീര്‍ഘായുസ്സും നല്ല ആരോഗ്യവും' ഉണ്ടാകട്ടെ എന്നാണ് മോദിയുടെ ആശംസ.

കഴിഞ്ഞ സെപ്തംബറില്‍ മോദിയടെ ജന്മദിനത്തില്‍ സോണിയ ഗാന്ധിയും ആശംസകള്‍ അറിയിച്ച് ട്വീറ്റ് ചെയ്തിരുന്നു. സന്തോഷത്തോടെ ഒരുപാട് കാലം ജീവിക്കട്ടെയെന്നായിരുന്നു സോണിയയുടെ ആശംസ. 

രാജ്യത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതിന്റെയും ഡല്‍ഹിയിലെ തീപ്പിടിത്തത്തില്‍ നിരവധിപ്പേര്‍ക്ക് ജീവന്‍ നഷ്ടമായതിന്റെയും പശ്ചാത്തലത്തില്‍ പിറന്നാള്‍ ആഘോഷങ്ങള്‍ വേണ്ടെന്ന് സോണിയ ഗാന്ധി തീരുമാനിച്ചിരുന്നു.

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഭാര്യയായ സോണിയ ഗാന്ധി ഇറ്റലിയിലെ ലൂസിയാനയില്‍ 1946 ഡിസംബര്‍ ഒമ്പതിനാണ് ജനിച്ചത്. എഐസിസിയുടെ ഏറ്റവും കൂടതല്‍ കാലം പ്രസിഡന്റായിരുന്ന വ്യക്തിയും സോണിയയാണ്. 1998 ലാണ് സോണിയ കോണ്‍ഗ്രസ് അധ്യക്ഷപദത്തിലെത്തുന്നത്. നിരവധി കോണ്‍ഗ്രസ് നേതാക്കളാണ് സോണിയക്ക്  പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21