India

ദേശീയ ഗാനത്തിന് എഴുന്നേറ്റില്ല; തിയേറ്ററിൽ കുടുംബത്തെ കയ്യേറ്റം  ചെയ്ത് സിനിമാതാരങ്ങൾ

നടി ഐശ്വര്യയാണ്  ഫെയ്സ്ബുക്ക് പേജിലൂടെ വീഡിയോ പങ്കുവച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളുരു: സിനിമാ തിയേറ്ററിൽ ദേശീയ ഗാനം മുഴങ്ങിയപ്പോൾ എഴുന്നേറ്റ് നിൽക്കാതിരുന്നതിന് കുടുംബത്തിന് നേരെ ആക്രമണം. ബം​ഗലൂരുവിലാണ് സ‌ംഭവം. കന്നട സിനിമാ താരങ്ങളും തിയേറ്ററിലെത്തിയ മറ്റുള്ളവരും ചേർന്നാണ് ഇവരെ ആക്രമിച്ചത്. ദേശവിരുദ്ധരാണോ എന്ന് ചോദിച്ച് ഇവരെ നേരിടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

കന്നട നടി ബി വി ഐശ്വര്യയാണ്  ഫെയ്സ്ബുക്ക് പേജിലൂടെ വീഡിയോ പങ്കുവച്ചത്. ഒക്ടോബര്‍ 23നാണ് സംഭവം നടന്നത്.  '' ഇന്ത്യന്‍ പൗരന്മാരെന്ന് പറയപ്പെടുന്ന ഇവര്‍ ദേശീയഗാനത്തിന് എഴുന്നേല്‍ക്കാന്‍ തയ്യാറായില്ല. ഇത്തരം രാജ്യദ്രോഹികളെ ശരിയാക്കാന്‍ ഇവിടെ നമ്മള്‍ യഥാര്‍ത്ഥ പൗരന്മാര്‍ ഇല്ലേ. ''  - എന്നാണ് വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന കുറിപ്പ്. നടന്‍ ധനുഷ് നായകനായ തമിഴ് ചിത്രം അസുരന്‍ കാണാനെത്തിയതായിരുന്നു കുടുംബം.

ഐശ്വര്യയും മറ്റൊരു സിനിമാ താരമായ അരു ഗൗഡയുമാണ് വീഡിയോ ഷൂട്ട് ചെയ്തത്. എന്താണ് എഴുന്നേല്‍ക്കാത്തതെന്ന ചോദ്യത്തിന് പൊലീസില്‍ പരാതിപ്പെട്ടോളാന്‍ ആയിരുന്നു ഇവരുടെ മറുപടിയെന്ന് അരു വീഡിയോയില്‍ പറയുന്നു. പാക്കിസ്ഥാനില്‍ നിന്നുള്ള ഭീകരവാദികളാണോ എന്നും ആ കുടുംബത്തോട് ഇവര്‍ ചോദിക്കുന്നുണ്ട്.  സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും വേണ്ട നടപടി സ്വീകരിക്കുമെന്നും ഡിസിപി ശശികുമാര്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'താഴെ ഇറക്കാന്‍ ശ്രമിച്ചവര്‍ ഉയിര്‍ത്തേഴുന്നേല്‍ക്കാന്‍ പഠിപ്പിച്ചു; എതിരാളികള്‍ ജനാധിപത്യത്തിന്റെ ശക്തിയും'

'ലോകത്തിന് വേറെ പണിയുണ്ട്, ആളുകൾ നമ്മളെ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയല്ല; അവർക്ക് അവരുടേതായ ജീവിതമുണ്ട്'

മാർക്കറ്റിൽ നിന്ന് 'സ്വീറ്റ്സ്' വാങ്ങുമ്പോൾ ശ്രദ്ധിക്കണം, ഉത്സവകാലത്ത് ഭക്ഷ്യവിഷബാധ ഒഴിവാക്കാൻ ടിപ്സ്

ശബരിമലയിൽ 500 സെക്യൂരിറ്റി ഗാർഡ് ഒഴിവുകൾ; വിരമിച്ച ഉദ്യോഗസ്ഥർക്ക് അവസരം, അപേക്ഷാ ഫോം ഇതാ...

തേയ്മാനത്തിന് നഷ്ടപരിഹാരം കുറയുമെന്ന ആശങ്ക വേണ്ട!, എന്താണ് സീറോ ഡിപ്രിസിയേഷന്‍ കാര്‍ ഇന്‍ഷുറന്‍സ്?; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍