India

ദേശീയ തലത്തില്‍ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

കേരളത്തില്‍ ലവ് ജിഹാദ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി :രാജ്യവ്യാപകമായി ദേശീയ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ലോക്‌സഭയില്‍ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി ഇക്കാര്യം വെളിപ്പെടുത്തിയത്. പൗരത്വ രജിസ്റ്ററും പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്നു ദിവസവും പാര്‍ലമെന്റ് ബഹളത്തില്‍ മുങ്ങിയിരുന്നു.

അതിനിടെ കേരളത്തില്‍ ലവ് ജിഹാദ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ബെന്നി ബഹനാന്‍ എംപിയുടെ ചോദ്യത്തിനാണ് കേന്ദ്രആഭ്യന്തരമന്ത്രാലയം മറുപടി നല്‍കിയത്.  നിയമത്തില്‍ ലവ് ജിഹാദിന് വ്യാഖ്യാനം ഇല്ലെന്നും സര്‍ക്കാര്‍ മറുപടിയില്‍ വ്യക്തമാക്കി.

സ്വാതന്ത്ര്യസമരം നാടകമായിരുന്നെന്നും, ബ്രിട്ടീഷുകാരുമായി ഗാന്ധിജി ഒത്തുകളിക്കുകയുമായിരുന്നു എന്ന ബിജെപി എംപി അനന്തകുമാര്‍ ഹെഗ്‌ഡെയുടെ പ്രസ്താവന ലോക്‌സഭയില്‍ പ്രതിപക്ഷം ഉന്നയിച്ചു. വിഷയത്തില്‍ ഹെഗ്‌ഡെയുടെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷം ബഹളം വെച്ചതോടെ ലോക്‌സഭ 12 മണി വരെ നിര്‍ത്തിവെച്ചു.

രാജ്യസഭയില്‍ എഎപി അംഗം സഞ്ജയ് സിങ് നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ നീട്ടിക്കൊണ്ടുപോകുന്നതിനെ വിമര്‍ശിച്ചു. ശിക്ഷ നടപ്പാക്കുന്നത് വേഗത്തിലാക്കാന്‍ രാഷ്ട്രപതിയും സുപ്രീംകോടതിയും ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ 2017 ല്‍ സുപ്രീംകോടതി പ്രതികളുടെ അപ്പീലുകള്‍ തള്ളിയതാണെന്നും, വിവരം അറിയിച്ച് നടപടിക്രമം പൂര്‍ത്തിയാക്കാതെ തീഹാര്‍ ജയില്‍ അധികൃതര്‍ ഒരു വര്‍ഷത്തോളം വെച്ചു താമസിപ്പിക്കുകയായിരുന്നുവെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു.

ഈ കാലതാമസത്തിന് ഡല്‍ഹിയിലെ സംസ്ഥാനസര്‍ക്കാരാണ് ഉത്തരവാദിയെന്നും ജാവഡേക്കര്‍ പറഞ്ഞു. നിര്‍ഭയ കേസ് പ്രതികളുടെ ശിക്ഷ നടപ്പാക്കുന്നത് വൈകുന്നത് നിര്‍ഭാഗ്യകരമാണെന്ന് രാജ്യസഭ ചെയര്‍മാനും ഉപരാഷ്ട്രപതിയുമായ വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT