India

ദേശീയ ദുരന്ത നിവാരണ സേനയില്‍ കൂട്ടത്തോടെ കോവിഡ്; 50 സേനാംഗങ്ങള്‍ക്ക് രോഗബാധ

പശ്ചിമ ബംഗാളില്‍ നാശംവിതച്ച ആംഫന്‍ ചുഴലിക്കാറ്റ് വീശിയടിക്കുമ്പോള്‍, ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കപ്പെട്ട 50 സേനാംഗങ്ങള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ദേശീയ ദുരന്തനിവാരണ സേനയില്‍ കൂട്ടത്തോടെ കോവിഡ്. പശ്ചിമ ബംഗാളില്‍ നാശംവിതച്ച ആംഫന്‍ ചുഴലിക്കാറ്റ് വീശിയടിക്കുമ്പോള്‍, ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കപ്പെട്ട 50 സേനാംഗങ്ങള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

പശ്ചിമബംഗാളില്‍ നിന്ന് ബേസ് ക്യാമ്പിലേക്ക് മടങ്ങിയ സേനാംഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് കോവിഡ് കണ്ടെത്തിയത്. ഒഡീഷയിലെ കട്ടക്കിലേക്ക് മടങ്ങിയ 50 സേനാംഗങ്ങളിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 170 ഉദ്യോഗസ്ഥരില്‍ പരിശോധന നടത്തിയതായി അധികൃതര്‍ വ്യക്തമാക്കി.

ദിവസങ്ങള്‍ക്ക് മുന്‍പ്  കൂട്ടത്തിലുളള ഒരു സേനാംഗത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട ഉദ്യോഗസ്ഥരിലാണ് പരിശോധന നടത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

സൈജു കുറുപ്പ് നായകനാകുന്ന ഹരിവരാസനത്തിൽ യോഗി ബാബുവും; സ്വാഗതം ചെയ്ത് സെെജു

'എല്ലാ കുടുംബത്തിനും ഒരു ഹീറോ ഉണ്ടാകും! ഞങ്ങളുടെ ഹീറോയെ ഒരു വർഷം മുൻപ് നഷ്ടമായി'; കുറിപ്പുമായി കലാഭവൻ നവാസിന്റെ മകൻ

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!