India

ദേശീയ പാതയില്‍ ട്രക്ക് വീട്ടിലേക്ക് പാഞ്ഞുകയറി; ഒരു കുടുംബത്തിലെ ആറ് പേര്‍ മരിച്ചു

നാഷണല്‍ ഹൈവേയ്ക്ക് സമീപം താത്കാലികമായി നിര്‍മ്മിച്ച വീട്ടിലേക്ക് ട്രക്ക്‌ പാഞ്ഞുകയറി ഒരു കുടുംബത്തിലെ ആറ് പേര്‍ മരിച്ചു. നാലുപേര്‍ക്ക്  പരുക്കേറ്റു.

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ നാഷണല്‍ ഹൈവേയ്ക്ക് സമീപം താത്കാലികമായി നിര്‍മ്മിച്ച വീട്ടിലേക്ക് ട്രക്ക്‌ പാഞ്ഞുകയറി ഒരു കുടുംബത്തിലെ ആറ് പേര്‍ മരിച്ചു. നാലുപേര്‍ക്ക്  പരുക്കേറ്റു. ഇന്ന് രാവിലെയാണ്  സംഭവം

മരിച്ചവരെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. കല്ലു ഖുറേഷി (55) മകന്‍ വസീം ഖുറേഷി(25) മകന്റ ഭാര്യ യാസ്മിന്‍ (23)  മകള്‍ ഷമീം( 18) പേരക്കുട്ടികളായ സറീന (16) സോഹാന (14) എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട വാഹനം പുല്ലുമേഞ്ഞ വീടിന് നേരെ ഇടിച്ചുകയറുകയായിരുന്നു. പിന്നാലെ സമീപത്തെ വീട്ടിലേക്കും വണ്ടി ഇടിച്ചുകയറി.

പരുക്കേറ്റവരെ കാന്‍ഷിറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുപേരുടെ നില ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു. വാഹനം ഓടിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി