ന്യൂഡല്‍ഹി: ദേശീയ പാത വികസനത്തില്‍ ഇനി പ്രത്യേക പരിഗണനാപ്പട്ടികയില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. കേരളത്തിലെ എന്‍എച്ച്66 ദേശീയപാത വികസനത്തിന്റെ മുന്‍ഗണനാപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി പുറത്തിറക്കിയ വിജ്ഞാപനം പിന്‍വലിച്ചെന്നും മന്ത്രി ലോക്‌സഭയില്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ടാണ് കേരളത്തെ ദേശീയപാത വികസനത്തിന്റെ മുന്‍ഗണനപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി കൊണ്ടുളള വിജ്ഞാപനം പുറത്തുവന്നത്. കേരളത്തിലെ ദേശീയപാത വികസനം മുന്‍ഗണനാ പട്ടിക രണ്ടിലെയ്ക്ക് മാറ്റുകയും സ്ഥലമെറ്റെടുപ്പ് ഉള്‍പ്പെടെയുള്ള നടപടികള്‍ 2021 വരെ നിര്‍ത്തികൊണ്ട് ഉത്തരവിറക്കിയതും അന്ന് വിവാദമായിരുന്നു. ഇതിനെതിരെ ശക്തമായ നിലപാടാണ് സംസ്ഥാന സര്‍്ക്കാര്‍ സ്വീകരിച്ചത്. കേരളത്തിലെ വികസനത്തിന് കേന്ദ്രം തുരങ്കം വെയ്ക്കുന്നു എന്ന തരത്തിലായിരുന്നു വിമര്‍ശനം ഉയര്‍ന്നത്. വിമര്‍ശനം ശക്തമായതിനെ തുടര്‍ന്ന് ഉത്തരവ് ഭേദഗതി ചെയ്ത് കേന്ദ്രസര്‍ക്കാര്‍ വിവാദത്തില്‍ നിന്ന് തടിയൂരിയിരുന്നു.
ദേശീയപാത വികസനം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് ഇനിമുതല്‍ പ്രത്യേക പരിഗണനാപ്പട്ടികയില്ലെന്ന കാര്യം മന്ത്രി നിതിന്‍ ഗഡ്കരി ലോക്‌സഭയില്‍ വ്യക്തമാക്കിയത്. ഇനി മുതല്‍ എല്ലാ പദ്ധതികള്‍ക്കും തുല്യപ്രാധാന്യമാണ് നല്‍കുകയെന്നും മന്ത്രി സഭയെ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates