India

ദൈവത്തിന് നിയമപരമായ വ്യക്തിത്വമില്ല, വിഗ്രഹത്തിന് ഉണ്ടെന്ന് സുപ്രീം കോടതി 

ദൈവത്തിന് നിയമപരമായ വ്യക്തിത്വമില്ല, വിഗ്രഹത്തിന് ഉണ്ടെന്ന് സുപ്രീം കോടതി 

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ദൈവം സര്‍വവ്യാപിയും സര്‍വജ്ഞാനിയും സര്‍വശക്തനും ആയിരിക്കാമെങ്കിലും നിയമപരമായ വ്യക്തിത്വമല്ലെന്ന് സുപ്രീം കോടതി. എന്നാല്‍ ദൈവ രൂപമായി വിശ്വാസികള്‍ ആരാധിക്കുന്ന വിഗ്രഹത്തിന് നിയമപരമായ വ്യക്തിത്വമുണ്ടെന്ന്, അയോധ്യാ കേസിനു തീര്‍പ്പു കല്‍പ്പിച്ചുകൊണ്ടുള്ള വിധിയില്‍ സുപ്രീം കോടതി വ്യക്തമാക്കി.

ദൈവം അഥവാ പരമായ സത്തയ്ക്ക് നിയമ വ്യക്തിത്വം കല്‍പ്പിച്ചുനല്‍കിയിട്ടില്ല. സര്‍വ വ്യാപിയും സര്‍വജ്ഞാനിയും സര്‍വ ശക്തനും ആയ അതിനു ഭൗതികമായ രൂപമില്ല. ദൈവത്തിനു കോടതി നിയമ വ്യക്തിത്വം കല്‍പ്പിച്ചുനല്‍കിയിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് ആയിരുന്ന രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ വിധിന്യായത്തില്‍ പറയുന്നു.

ഹിന്ദു തത്വചിന്തയില്‍ ദൈവികത്വം എന്നത് സീമാതീതവും സാര്‍വത്രികവും അനന്തവുമാണെന്ന് കോടതി ചൂണ്ടിക്കാട്ടുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT