പ്രതീകാത്മക ചിത്രം 
India

നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിക്കും, പ്രമുഖ സിനിമാനടന്റെ മകള്‍ക്ക് ഭീഷണി, നിരന്തരം ബ്ലാക്ക്‌മെയ്‌ലിങ്, കെണിയൊരുക്കി പൊലീസ്

സോഷ്യല്‍ മീഡിയയിലൂടെ സന്ദേശം അയക്കുകയും, ഉടന്‍ തന്നെ സന്ദേശം ഡിലീറ്റ് ചെയ്യുകയുമാണ് ചെയ്തിരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ : ബോളിവുഡ് സിനിമാതാരത്തിന്റെ മകളെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടിയ കേസില്‍ യുവാവ് പിടിയില്‍. മുംബൈയിലെ മലാഡ് സ്വദേശിയായ ഖുമെയ്ല്‍ ഹനീഫ് പഠാനി എന്ന 25 കാരനാണ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. 

സിനിമാനടന്റെ മകളുടെ സ്വകാര്യദൃശ്യങ്ങള്‍ കൈവശമുണ്ടെന്നും , ആവശ്യപ്പെടുന്ന പണം തന്നില്ലെങ്കില്‍ ചിത്രങ്ങള്‍ പരസ്യപ്പെടുത്തുമെന്നുമാണ് യുവാവ് ഭീഷണി മുഴക്കിയിരുന്നത്. സോഷ്യല്‍ മീഡിയയിലൂടെ സന്ദേശം അയക്കുകയും, പെണ്‍കുട്ടി കണ്ടെന്ന് ബോധ്യമായ ഉടന്‍ തന്നെ സന്ദേശം ഡിലീറ്റ് ചെയ്യുകയുമാണ് ചെയ്തിരുന്നത്. 

ചിത്രം നശിപ്പിക്കണമെങ്കില്‍ പണം നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഭീഷണിയില്‍ പകച്ചുപോയ പെണ്‍കുട്ടി 20,000 രൂപ വരെ തരാമെന്ന് പറഞ്ഞു. എന്നാല്‍ കൂടുതല്‍ പണം വേണമെന്ന് യുവാവ് ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടി വിവരം മാതാപിതാക്കളെ അറിയിക്കുകയും, ബാംഗൂര്‍ നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു. 

പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസ് പ്രതിയെ തിരിച്ചറിയുകയും കഴിഞ്ഞദിവസം അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയുടെ സഹോദരിയും സിനിമാതാരത്തിന്റെ മകളും ഒരേ കോളജിലായിരുന്നു പഠിച്ചിരുന്നത്. ഈ പരിചയം മുതലെടുത്താണ് പ്രതി ബ്ലാക്ക്‌മെയ്‌ലിങ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

SCROLL FOR NEXT