India

നടുറോഡില്‍ ഓഡി കാര്‍ ചീറിപ്പാഞ്ഞെത്തി, ബൈക്ക് യാത്രികനെ ഇടിച്ചുതെറിപ്പിച്ചു, ചെന്നുവീണത് 30 അടി അകലെ ( നടുക്കുന്ന വീഡിയോ)

അതിവേഗം പാഞ്ഞുവരുന്ന ഒരു ഓഡി കാര്‍ ഒരു ബൈക്ക് യാത്രക്കാരനെ ഇടിച്ചുതെറിപ്പിക്കുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: ചില അപകടങ്ങള്‍ ഒരിക്കലും മായാതെ മനസ്സില്‍ കിടക്കും. അപകടത്തിന്റെ തീവ്രത അനുസരിച്ചാണ് ഇത് വേട്ടയാടുക. അത്തരത്തില്‍ ഒരിക്കലും കാണാന്‍ ആഗ്രഹിക്കാത്ത ഒരു അപകടമാണ് ജയ്പൂരില്‍ സംഭവിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുകയാണ്.

അതിവേഗം പാഞ്ഞുവരുന്ന ഒരു ഓഡി കാര്‍ ഒരു ബൈക്ക് യാത്രക്കാരനെ ഇടിച്ചുതെറിപ്പിക്കുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. ജയ്പൂരിലെ ജെഡിഎ സര്‍ക്കിളിലാണ് സംഭവം. ഇടിയുടെ ആഘാതത്തില്‍ 30 അടി ദൂരത്തിലേക്കാണ് യുവാവ് തെറിച്ച് വീണത്. റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെ, എതിരെനിന്നും അതിവേഗം പാഞ്ഞുവന്ന കാറാണ് ബൈക്കിനെ ഇടിച്ചുതെറിപ്പിച്ചത്.ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരന്‍ ചികിത്സയിലാണ്.

അപകടത്തിന് പിന്നാലെ കാര്‍ ഡ്രൈവര്‍ സിദ്ധാര്‍ത്ഥ് ശര്‍മ്മ ഒളിവില്‍ പോയി. തുടര്‍ന്ന നടത്തിയ വ്യാപക പരിശോധനയില്‍ പ്രതി പിടിയിലായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം