ചിത്രം: പിടിഐ 
India

'നമ്മള്‍ അതിജീവിക്കും...'; സത്യപ്രതിജ്ഞ വേദിയില്‍ വിപ്ലവഗാനം പാടി കെജരിവാള്‍, ഏറ്റുപാടി ജനസാഗരം (വീഡിയോ)

ജനസാഗരത്തെ സാക്ഷിയാക്കിയാണ് അരവിന്ദ് കെജരിവാള്‍ മൂന്നാംവട്ടം ഡല്‍ഹിയുടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

Author : സമകാലിക മലയാളം ഡെസ്ക്

ജനസാഗരത്തെ സാക്ഷിയാക്കിയാണ് അരവിന്ദ് കെജരിവാള്‍ മൂന്നാംവട്ടം ഡല്‍ഹിയുടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. രാംലീല മൈതാനിയില്‍ നടന്ന ചടങ്ങിലായിരുന്നു കെജരിവാളും സംഘവും സത്യവാചകം ചൊല്ലി അധികാരമേറ്റത്.

ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.  ഈശ്വര നാമത്തിലാണ് കെജരിവാള്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞയ്ക്ക് ശേഷം, പൊതുജനങ്ങളെ അഭിസംബോധന ചെയ്ത അദ്ദേഹം പ്രസംഗം അവസനാനിപ്പിച്ചത് 'ഹം ഹോങ്‌ഗേ കാമിയാബ്' എന്ന ഗാനം ആലപിച്ച് കൊണ്ടായിരുന്നു.നമ്മുടെ കൂട്ടായ സ്വപ്നം നിറവേറ്റാനുള്ള പ്രാര്‍ത്ഥനയാണിത് എന്ന മുഖവുരയോടെയായിരുന്നു കെജരിവാള്‍ ഗാനം അലപിച്ചത്.

1960ല്‍ യുഎസില്‍ അലയടിച്ച പൗരാവകാശ മുന്നേറ്റത്തിന്റെ ദേശീയ ഗാനമായ 'we shall Overcome' (നമ്മള്‍ അതിജീവിക്കും) എന്ന പാട്ടിന്റെ പ്രശസ്തമായ ഹിന്ദി തര്‍ജ്ജമയാണ് അദ്ദേഹം പാടിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Legal Explainer|എന്താണ് സീറോ എഫ്ഐആർ? ആതിരയുടെ പരാതിക്ക് പിന്നാലെ ചർച്ചയായി നിയമവശങ്ങൾ

നിസ്സാരമെന്ന് തോന്നാം, വൃക്കയിൽ കാൻസർ സാധ്യത വർധിപ്പിക്കുന്ന 10 ദൈനംദിന ശീലങ്ങൾ

'മോഹൻലാൽ സാറിന്റെ മൂന്ന് ലുക്കുകൾ വെട്ടിമാറ്റി'; തുറന്നടിച്ച് കോസ്റ്റ്യൂം ഡിസൈനർ, 'രജനി പോലും സൈഡാകുമെന്ന് പേടിച്ചിട്ടാണെ'ന്ന് കമന്റുകൾ

കണ്ണൂരില്‍ അഞ്ചിരട്ടി വിലയ്ക്ക് 3,829 ഏക്കര്‍ വാങ്ങിയതില്‍ ദുരൂഹത, കിഫ്ബി സര്‍ക്കാരിന് വന്‍ ബാധ്യത; വിദഗ്ധ സമിതി റിപ്പോര്‍ട്ട്

ടി20യില്‍ 'പുതിയ റെക്കോര്‍ഡ്' സ്ഥാപിച്ച് അഭിഷേക് ശര്‍മ!